Monday, July 20, 2026
News99 Kerala
TOP STORY
Top Story

വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS

15 hours ago
കൊണ്ടോട്ടി: "പുസ്തകങ്ങളാണ് നമ്മുടെ ഏറ്റവും നല്ല കൂട്ടുകാർ. വായനയിലൂടെ അറിവ് നേടുകയും ജീവിതത്തിൽ അച്ചടക്കം പാലിക്കുകയും ചെയ്യുന്നവർക്ക് വിജയം തേടിയെത്തും" എന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS പറഞ്ഞു. ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്കൂളിൽ ഐ.എ.എസ് ലക്ഷ്യമാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആറു വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് (ബി.ഐ.എ.എസ്)-ന്റെ പുതിയ ബാച്ച് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. വിജയങ്ങൾ ആഘോഷിക്കുന്നതോടൊപ്പം തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറാനും പുതിയ തലമുറ തയ്യാറാകണമെന്ന് ചൈത്ര തെരേസ ജോൺ അഭിപ്രായപ്പെട്ടു. തെറ്റുകൾ തിരുത്താനും ജീവിതത്തിൽ അച്ചടക്കം പാലിക്കാനും തയ്യാറാകുന്നവർക്കാണ് ഭാവിയിൽ മികച്ച വിജയങ്ങൾ കൈവരിക്കാൻ സാധിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു. പ്രിൻസിപ്പൽ കെ. ശ്യാം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക രോഹിണി കെ.എസ് ആമുഖപ്രഭാഷണം നടത്തി. ചടങ്ങിൽ എൻ.എം.എം.എസ്., എസ്.എ. ഫൗണ്ടേഷൻ പരീക്ഷകളിലെ വിജയികൾക്കും ഹരിത വിദ്യാലയം റിയാലിറ്റി ഷോ വിജയികൾക്കും ജില്ലാ പോലീസ് മേധാവി ഉപഹാരങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ഡി. ഹനീഫ, വാർഡ് കൗൺസിലർ ഫൗസിയ ഇഖ്ബാൽ, സ്റ്റാഫ് സെക്രട്ടറി സയ്യിദ് സമാൻ, എസ്.ആർ.ജി. കൺവീനർ എം. നശീദ, പദ്ധതി കോ-ഓർഡിനേറ്റർമാരായ ജാബിർ അൻസാരി, മുർഷിദ, കെ.എം. ഇസ്മായിൽ, ബീഗം, സഫാന ഫാത്തിമ, സമീർ മാസ്റ്റർ, കെ. ബേബി ബർറത്ത് ടീച്ചർ എന്നിവർ പ്രസംഗിച്ചു. ചിത്രം: ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്കൂളിൽ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിന്റെ പുതിയ ബാച്ച് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS ഉദ്ഘാടനം നിർവഹിക്കുന്നു.പ്രിൻസിപ്പൽ കെ.ശ്യാം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് രോഹിണി കെ.എസ് ആമുഖ പ്രഭാഷണം നടത്തി

LATEST NEWS

KERALA
NATIONAL
ENTERTAINMENT
ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒരുമിക്കുന്ന ചിത്രം 'കോട്ടയം ബെൽറ്റ്' തൃശൂരിൽ തുടക്കമായി.
2 days ago
മെഗാസ്റ്റാർ മമ്മൂട്ടിക്ക് തമിഴ് താരം ധനുഷ് (OM - Chapter 1:എന്ന മൂവി ലൊക്കേഷനിൽ സർപ്രൈസ് ആഘോഷം ഒരുക്കി
3 weeks ago
സിനിമ കഴിഞ്ഞു. 'ബാലന്‍റെ' ബസ് സ്റ്റോപ്പ് ഇനി പുല്‍പ്പള്ളി ചേകാടി നാടിന് സ്വന്തം;
3 weeks ago
SPORTS
ലോകകപ്പ് സെമിയിലെ ആഘോഷത്തിനിടെ രാഷ്ട്രീയ ബാനർ; ഫിഫ നടപടിക്ക് സാധ്യത, കളിക്കാരെ തള്ളി അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ്
2 days ago
ഇത് ഒത്തുകളി, കപ്പ് ബ്രസീലിന് കൊടുക്കാൻ നേരത്തെ തീരുമാനിച്ചു. അഴിമതിയും റഫറിമാരും കാരണം ജനങ്ങൾക്ക് ഫുട്ട്ബോൾ ആസ്വദിക്കാൻ കഴിയുന്നില്ല" മെസ്സിയുടെ 2019-ലെ കോപ്പ അമേരിക്ക ആരോപണങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ.
1 week ago
കൊളംബിയയെ പെനാൽറ്റിയിൽ പൂട്ടി സ്വിറ്റ്സർലൻഡ്. ക്വാർട്ടറിൽ മെസ്സിയും കൂട്ടരും എതിരാളികൾ.
1 week ago
അറിയിപ്പുകൾ
*അങ്കണവാടി കം ക്രഷിലേക്ക് നിയമനം* ആലങ്ങാട് ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റിയിലെ 92 ആം നമ്പർ അങ്കണവാടിയിൽ ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം. ഏലൂർ മുനിസിപ്പാലിറ്റിയിലെ വാർഡ് 28 വാർഡിലെ സ്ഥിരതാമസക്കാരും, മതിയായ ശാരീരിക ശേഷിയുള്ളവരും, 01.01.2026 ന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തിയിലേക്ക് അപേക്ഷിക്കുന്നവർ പന്ത്രണ്ടാം ക്ലാസും ഹെൽപ്പർ തസ്തിയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസും പാസ്സ് ആയിരിക്കണം. അപേക്ഷകൾ ജൂൺ 6 ന് വൈകിട്ട് 5 മണി വരെ മൂപ്പത്തടം മില്ലുപടിയിൽ പ്രവർത്തിക്കുന്ന ആലങ്ങാട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക ആലങ്ങാട് ഐ.സി.ഡി.എസ്. ഓഫീസ്, ഏലൂർ മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 99467 35290 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. *സൈക്കോളജിസ്റ്റ് ഒഴിവ്* എറണാകുളം മഹാരാജാസ് കോളേജിൽ ജീവനി മെൻ്റൽ വെൽബീയിങ് പ്രോഗ്രാമിൽ 2026-27 അധ്യയന വർഷത്തേക്ക് കോളേജ് സൈക്കോളജിസ്റ്റുമാരുടെ (ഓൺ കോൺട്രാക്ട്) ഒഴിവുകളുണ്ട്. റെഗുലർ പഠനത്തിലൂടെ സൈക്കോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 26 ന് രാവിലെ 10 ന് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക. *ലൈഫ് ഗാർഡ് നിയമനം* 2026 ട്രോളിംഗ് നിരോധന കാലയളവിൽ (2026 ജൂൺ 9 അർദ്ധ രാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസങ്ങൾ) എറണാകുളം ജില്ലയിലെ കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ലൈഫ് ഗാർഡ് / സീ റസ്‌ക്യു ഗാർഡുമാരെ നിയമിക്കുന്നതിന് കേരള ഫിഷറീസ് വകുപ്പ് വാക്ക്-ഇൻ-ഇൻറർവ്യു നടത്തുന്നു. അപേക്ഷകർ രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്‌സിൽ പരിശീലനം പൂർത്തിയായവരും 20 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ളവരും പ്രതികൂല കാലവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരും ആയിരിക്കണം. ലൈഫ് ഗാർഡ് / സീ റസ്‌ക്യു ഗാർഡായി ജോലി ചെയയ്തുള്ള പ്രവൃത്തി പരിചയമുളളവർക്കും അതത് ജില്ലയിൽ താമസിക്കുന്നവർക്കും 2018-ലെ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും മുൻഗണന ഉണ്ടാകും. താല്പ‌ര്യമുളളവർ പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം മെയ് 25-ന് ഉച്ചയ്ക്ക് 2ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0484-2502768 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. *ക്വട്ടേഷൻ ക്ഷണിച്ചു* 2026-2027 സാമ്പത്തിക വർഷത്തേയ്ക്ക് രജിസ്ട്രേഷൻ വകുപ്പിൻ്റെ എറണാകുളം ജില്ലയിലെ ഓഫീസുകളിലേയ്ക്ക് പ്രിൻ്റർ കാട്രിഡ്‌ജുകൾ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജില്ലാ രജിസ്ട്രാർ (ജനറൽ) എറണാകുളം, ഹെഡ് പോസ്റ്റോഫീസ് പി.ഒ പിൻ 682 011 എന്ന മേൽവിലാസത്തിൽ ജൂൺ9 ന്‌ വൈകിട്ട് 3ന് മുമ്പായി മുദ്ര വച്ച കവറിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2375128 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. *ലോജിസ്റ്റിക്‌സ് കോഴ്‌സ്* കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ്, സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം, 6 മാസം, 3 മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍ പാര്‍ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു,ഡിഗ്രീ പാസ്സായവർക്ക് അപേക്ഷിക്കാം. ഫോൺ: 7994926081. *ക്വട്ടേഷൻ ക്ഷണിച്ചു* ഐ.സി.ഡി.എസ് പാറക്കടവിന് കീഴില്‍ വരുന്ന 167 അങ്കണവാടികളിലെ പ്രവേശനോത്സവത്തിന് ആവശ്യമായ ബാനര്‍, പോസ്റ്റര്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ വിവിധ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മുദ്രവച്ച ക്വട്ടേഷനുകള്‍ മെയ് 25 ന് ഉച്ചക്ക് 3 മുമ്പായി സമര്‍പ്പിക്കണം. ഫോൺ 0484 2470630, 9539374750 *കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സ്* തിരുവനന്തപുരം ദേശീയ തൊഴില്‍ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ് (1 വർഷം), ഫൗണ്ടേഷൻ ഓഫ് ആർട്ടിഫിഷ്യൽ ഇന്റല്ലിജിൻസ് ടെക്നോളജി (2 മാസം) എന്നിവയാണ് കോഴ്സുകൾ. കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ എറണാകുളം കലൂർ നോളഡ്ജ് സെന്ററിലാണ് കോഴ്സ് നടത്തുന്നത്. 30 വയസ്സിൽ താഴെ പ്രായമുള്ള 3 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മെയ് 31 നകം, എം.ഇ.എസ് കൾച്ചറൽ കോംപ്ലക്‌സ്, എറണാകുളം കലൂർ കെൽട്രോൺ നോളഡ്‌ജ് സെന്ററിൽ നേരിട്ട് ഹാജരാകുക. ഫോൺ: 0484-2971400, 8590605259 *ഗതാഗത നിയന്ത്രണം* എറണാകുളം-ബോൾഗാട്ടി പാലത്തിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ മെയ് 23 രാത്രി 8 മുതൽ വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ) അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. മെയ് 23 രാത്രി 9 മുതൽ മെയ് 24 രാവിലെ 6 വരെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക. *നിയമനം* കട്ടപ്പന ഗവൺമെൻ്റ് ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ് മെക്കാനിക്ക്), ജൂനിയർ ഇൻസ്ട്രക്ടർ (വയർമാൻ) എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേയ്ക്ക് യഥാക്രമം എസ്.ഐ.യു.സി നാടാർ, ഇ.ഡബ്ല്യൂ.എസ് എന്നീ വിഭാഗങ്ങളിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മെയ് 25 തിങ്കളാഴ്ച രാവിലെ 10 ന് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, കാറ്റഗറി തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറിൽ താഴെയല്ലാത്ത റവന്യൂ അധികാരികൾ നൽകുന്ന മേൽത്തട്ടിൽപ്പെടുന്നില്ലായെന്നുള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, അവയുടെ പകർപ്പുകളുമായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04868 272216 എന്ന നമ്പറിൽ ബന്ധപ്പെടുക.
ചരമവാര്‍ത്തകൾ
കണ്ണങ്കണ്ടി മൊയ്തു വക്കീൽ
കോഴിക്കോട് Age: 73
കൂടുതൽ വാർത്തകൾ >>
TODAY'S RATES
20 July 2026 (Kerala)
സ്വർണ്ണം (1 Gram)
₹13,135 ▲ ₹70
സ്വർണ്ണം (1 Pavan)
₹105,080 ▲ ₹560
വെള്ളി (1 Gram)
₹235 ▼ ₹4
ജോലി ഒഴിവുകൾ
കേരളത്തിലും ഒഴിവുകൾ:റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റ്.തുടക്കത്തിൽ തന്നെ 40000 + രൂപ ശമ്പളം.650 ഒഴിവുകളില്‍ മെഗാ റിക്രൂട്ട്മെന്റ്; ഏതെങ്കിലും ഡിഗ്രി മതി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2026ലെ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. കേരളം ഉള്‍പ്പെടെ വിവിധ സർക്കിളുകളിലായി 650 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്

അടിസ്ഥാന യോഗ്യതയായി ചോദിച്ചിട്ടുള്ളത് ഡിഗ്രിയാണ്.
താല്‍പര്യമുള്ളവർ ആർ.ബി.ഐ ഒഫീഷ്യല്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് മുഖേന അപേക്ഷിക്കാം.

അവസാന തീയതി: മാർച്ച്‌ 8.

തസ്തികയും ഒഴിവുകളും ഇവയാണ്:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ്. ആകെ ഒഴിവുകള്‍ 650.

പ്രായപരിധി

20 വയസുമുതല്‍ 28 വയസുവരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവും ലഭിക്കും.

യോഗ്യത

ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ടവർക്ക് ബിരുദ പരീക്ഷയില്‍ പാസ് മാർക്ക് മാത്രം മതിയാകും.

കമ്പ്യൂട്ടറില്‍ പ്രാഥമിക അറിവും (Word Processing) ഉണ്ടായിരിക്കണം. കേരളത്തില്‍ നിന്നുള്ള ഉദ്യോഗാർത്ഥികള്‍ മലയാളം ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.

തിരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ നടത്തിയാണ് യോഗ്യത നിർണയിക്കുന്നത്. പ്രിലിംസ് പരീക്ഷ, മെയിൻസ് പരീക്ഷ എന്നിവ നടത്തും. തുടർന്ന് ഭാഷ പരിജ്ഞാന പരീക്ഷയും ഉണ്ടായിരിക്കും. ആദ്യ ഘട്ടമായ പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമെറിക്കല്‍ എബിലിറ്റി, റീസണിംഗ് എന്നീ വിഷയങ്ങളില്‍ നിന്നായി 100 ചോദ്യങ്ങളുണ്ടാകും. മെയിൻ പരീക്ഷയില്‍ പൊതുവിജ്ഞാനവും കമ്പ്യൂട്ടർ അറിവും ഉള്‍പ്പെടെ 200 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. തുടർന്ന് പ്രാദേശിക ഭാഷാ പ്രാവീണ്യം പരിശോധിക്കുന്ന ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (LPT) നടത്തും.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 45,050 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ ആർ.ബി.ഐയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിച്ച്‌ മനസിലാക്കുക. തുടർന്ന് ലഭ്യമായ ലിങ്ക് മുഖേന അപേക്ഷ പൂർത്തിയാക്കുക.

ജനറല്‍, ഒബിസി വിഭാഗക്കാർക്ക് 450 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 50 രൂപ അടച്ചാല്‍ മതി. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.

അപേക്ഷ: https://ibpsreg.ibps.in/rbiafeb26/

*pointer-events-auto scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]" dir="auto" tabindex="-1" data-turn-id="request-WEB:e7594bd7-2437-485e-8105-e78140697bc0-5" data-testid="conversation-turn-12" data-scroll-anchor="true" data-turn="assistant">
The Reserve Bank of India (RBI) has released the 2026 Assistant recruitment notification with 650 vacancies across various circles including Kerala, requiring a bachelor's degree, and interested candidates can apply through the official recruitment link
SPOTLIGHT

🔴 പ്രഭാത വാർത്തകൾ 2026/ജുലൈ/19

NEWS 99 KERALA Morning News 2026 ജൂലൈ 19, ഞായര്‍ 1448 സഫർ 04 1201 കര്‍ക്കടകം 3, ഉത്രം News Sponsored by: AZAD Gold And Daimond TIRUR 🎙️ ലോക ഫുട്ബോൾ ആരാധകർ ഉറ്റു...

🔴 2026 ജുലൈ 18 പ്രഭാത വാർത്തകൾ

NEWS 99 KERALA Morning News 2026 ജൂലൈ 18 1448 സഫർ 03 1201 കർക്കടകം 02 ശനി - പൂരം NEWS Sponsored by: മെജസ്റ്റിക് ജ്വല്ലേഴ്സ് തിരൂർ 🎙️രണ്ടോ മൂന്നോ ദിവസം തരും,യ...

🔴 2026 ജുലൈ 17 / പ്രഭാത വാർത്തകൾ

NEWS 99 KERALA Morning News 2026 ജൂലൈ 17 1448 സഫർ 02 1201 കർക്കടകം 01 വെള്ളി മകം News Sponsored by: കവിത ഗോൾഡ് തിരൂർ 🎙️ ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ...

🔴 2026 ജുലൈ 16 : പ്രഭാത വാർത്തകൾ

NEWS 99 KERALA Morning News 2026 ജൂലൈ 16 1448 സഫർ 01 1201 മിഥുനം 32 വ്യാഴം ആയില്യം NEWS Sponsored by: ബാസിത് വെഡ്ഡിംഗ് മാൾ തിരൂർ 🎙️മുഖ്യമന്ത്രി വി ഡി സതീശൻ പ്...

INTERNATIONAL
യുഎസ് വ്യോമാക്രമണത്തിന് ഇറാന്റെ ശക്തമായ തിരിച്ചടി; ജോർദാനിലെ യുഎസ് സൈനിക താവളം തകർത്തു
1 day ago
ഇറാനൊപ്പം യുദ്ധത്തിൽ നേരിട്ട് ഇടപെടാൻ റഷ്യ.ഇറാനിലേക്ക് 'ഡൂം സ്ഡേ' വിമാനം അയച്ച് റഷ്യൻ പ്രസിഡൻ്റ് പുടിൻ
6 days ago
എന്നെ കൊന്നാൽ ഇറാനെ ബോംബിട്ട് ഇല്ലാതാക്കണം. സൈന്യത്തിന് ട്രംപിന്റെ് നിർദേശം.
1 week ago
ട്രംപിനെ വധിക്കാൻ ഇറാന് രഹസ്യ പദ്ധതിയെന്ന് ഇസ്രയേൽ. നെതന്യാഹുവിന്റെ ലക്ഷ്യം യുദ്ധം പുനരാരംഭിക്കൽ? സംശയം പ്രകടിപ്പിച്ച്, യുഎസ് ഉദ്യോഗസ്ഥർ.
1 week ago
TECHNOLOGY
മലബാറിന്റെ സ്വപ്നചിറകുകൾക്ക് ഇനി ലോകത്തോളം പറന്നുയരാം
6 months ago
AUTOMOBILE
നിങ്ങൾ വാഹനങ്ങൾ ഉപയോഗിക്കാതെ ഇട്ടിരിക്കുന്നവരാണോ..? എങ്കിൽ സൂക്ഷിക്കുക നഷ്ടങ്ങൾ വലുതാണ്
1 week ago
പുതിയ ഇന്നോവ ക്രിസ്റ്റ അവതരിപ്പിച്ച്‌ ടൊയോട്ട, അമ്പരപ്പിക്കും വില.. സൂപ്പർ സുരക്ഷ..!!
1 month ago
പുതിയ സെല്‍റ്റോസ് കേരളത്തില്‍ അവതരിപ്പിച്ച് കിയ ഇന്ത്യ...
6 months ago
TRENDING VIDEOS
വെട്ടിച്ചിറ ടോൾപാസ യോട് ചേർന്ന് പ്രവർത്തിക്കുന്ന ടോയ്ലറ്റുകൾ പഞ്ചായത്ത് അടച്ചുപൂട്ടി സീൽ ചെയ്തു
4k ദൃശ്യ ഭംഗിയിൽ കിരീടം വീണ്ടും തിയേറ്ററുകളിലേക്ക്
അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടി വിവാദം
കേരളത്തെ പുറകോട്ടടിച്ചത് ആര്