എന്നെ കൊന്നാൽ ഇറാനെ ബോംബിട്ട് ഇല്ലാതാക്കണം. സൈന്യത്തിന് ട്രംപിന്റെ് നിർദേശം.
International
July 11, 2026 | 06:33 AM
താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇറാന് നേരെ വന്‍തോതില്‍ ബോംബാക്രമണം നടത്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്.
ഇറാന്‍ തന്നെ ദീര്‍ഘകാലമായി ലക്ഷ്യമിടുന്നുണ്ടെന്ന് ട്രംപ് പറഞ്ഞിരിക്കുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, രാജ്യം മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ ബോംബാക്രമണം ഇറാനുമേല്‍ നടത്താനാണ് അമേരിക്കന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
Comments