തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
Editors Pick
September 05, 2026 | 07:22 AM
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്കും കൊള്ളയ്ക്കുമെതിരെ കർശന നടപടിയുമായി കേരള സർക്കാർ രംഗത്ത് . സിനിമാശാലകളിലെ ഭക്ഷണ പാനീയങ്ങളുടെ ഉയർന്ന വിലയെക്കുറിച്ചുള്ള വ്യാപകമായ പരാതികളെ തുടർന്ന്, വിലവിവര മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ തിയറ്ററുകളിൽ നേരിട്ട് പരിശോധന നടത്തുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കിയിരിക്കുന്നത് . സിനിമാ തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും സൗജന്യവും ശുദ്ധവുമായ കുടിവെള്ളം ഉറപ്പാക്കേണ്ടത് നിയമപരമായി നിർബന്ധമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ ആളുകൾക്ക് കുടിവെള്ളം ലഭ്യമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളതാണെന്നും, അതുകൊണ്ടുതന്നെ പ്രേക്ഷകർ സ്വന്തമായി കുടിവെള്ളം അകത്തേക്ക് കൊണ്ടുപോകുന്നത് തിയറ്റർ അധികൃതർ തടയുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്!!!
Comments