അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
National
September 04, 2026 | 09:55 AM
മധ്യപ്രദേശിൽ നിന്നുള്ള ബിട്ടു തബഹി എന്ന 20-കാരൻ മലിനമായ അജ്നാർ നദിയുടെ പുനരുജ്ജീവനത്തിനായി തനിച്ചു നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നത്. അധികാരികളുടെയോ മറ്റ് സംഘടനകളുടെയോ സഹായം കാത്തുനിൽക്കാതെ, സ്വന്തം പണം ചെലവഴിച്ചാണ് ഈ വിദ്യാർത്ഥി പ്ലാസ്റ്റിക്കും മറ്റ് അഴുക്കുകളും നദിയിൽ നിന്ന് നീക്കം ചെയ്യുതിരിക്കുന്നത്.
വീഡിയോകൾ വൈറലാക്കാൻ വേണ്ടിയാണ് ബിട്ടു ഇത് ചെയ്യുന്നതെന്ന വിമർശനങ്ങൾക്കുള്ള മറുപടിയുമായി അദ്ദേഹം അടുത്തിടെ രംഗത്തെത്തിയിരുന്നത് . മൂന്ന് മാസത്തെ കഠിനാധ്വാനം കൊണ്ട് ഒരു ഘട്ടിന്റെ മുഖച്ഛായ മാറ്റിയതടക്കം നദിയുടെ വിവിധ ഭാഗങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ ‘ബിഫോർ-ആഫ്റ്റർ’ ദൃശ്യങ്ങൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത് . “വീഡിയോകൾ നിർമ്മിക്കുക മാത്രമല്ല, യഥാർത്ഥത്തിൽ പണി എടുക്കുക കൂടി ചെയ്തിട്ടുണ്ട്” എന്ന് ബിട്ടു വ്യക്തമാക്കിയിരിക്കുന്നത്. ബിട്ടുവിന്റെ ഈ പരിശ്രമങ്ങളെ വ്യവസായി ആനന്ദ് മഹീന്ദ്ര മുൻപ് പ്രശംസിച്ചിയിരുന്നു.
Comments