Saturday, September 05, 2026
News99 Kerala

ഇറാനൊപ്പം യുദ്ധത്തിൽ നേരിട്ട് ഇടപെടാൻ റഷ്യ.ഇറാനിലേക്ക് 'ഡൂം സ്ഡേ' വിമാനം അയച്ച് റഷ്യൻ പ്രസിഡൻ്റ് പുടിൻ

Logo
International July 13, 2026 | 01:23 PM
News Image
പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ സൈനിക സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടയിൽ റഷ്യയുടെ അസാധാരണ സൈനിക നീക്കം. റഷ്യയുടെ ഏറ്റവും തന്ത്രപ്രധാനവും അതീവ സുരക്ഷിതവുമായ 'ഡൂംസ്‌ഡേ വിമാനം' ഇറാൻ തലസ്ഥാനത്ത് ഇറങ്ങിയതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ നേരിട്ടുള്ള നിർദേശ പ്രകാരമാണു പുതിയ നീക്കമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

തെഹ്റാനിൽ ഇറങ്ങിരിക്കുന്നത് 'ടുപാലേവ് ടു-214പി.യു' എയർബോൺ സ്ട്രാറ്റജിക് കമാൻഡ് എയർക്രാഫ്റ്റ് ആണ്. പ്രതിരോധ രംഗത്ത് 'ഡൂംസ്‌ഡേ എയർക്രാഫ്റ്റ്', 'പറക്കും കമാൻഡ് പോസ്റ്റ്' എന്നൊക്കെയുള്ള പേരിൽ അറിയപ്പെടുന്ന വിമാനമാണിത്. ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ച് അമേരിക്കയും ഇസ്രയേലും ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ കനത്ത വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് റഷ്യൻ ഭരണകൂടത്തിന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ച് അപ്രതീക്ഷിത നയതന്ത്ര ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ഈ അത്യാധുനിക വീമാനം റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 'റോസിയ സ്‌പെഷ്യൽ ഫ്‌ലൈറ്റ് സ്‌ക്വാഡ്രന്റെ' കീഴിലുള്ളതാണ്. അതീവ സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുള്ള വിമാനം പ്രവർത്തിക്കുന്നത് സാധാരണ വിമാനങ്ങളെപ്പോലെയല്ല.

പറക്കും കമാൻഡ് പോസ്റ്റ് എന്ന് അറിയപ്പെടുന്നത് വെറുതയല്ല. അതിരൂക്ഷമായ യുദ്ധസാഹചര്യങ്ങളിലോ ആണവാക്രമണ വേളയിലോ കരയിലെ കമാൻഡ് സെന്ററുകൾ തകർന്നാലും രാജ്യത്തെ മുഴുവൻ സൈനിക നീക്കങ്ങളെയും ആകാശത്തിരുന്ന് നിയന്ത്രിക്കാൻ ഈ വിമാനത്തിന് സാധിക്കുമെന്നാണ് പ്രതിരോധ മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. മറ്റൊരു സവിശേഷത എൻക്രിപ്റ്റഡ് ഡാറ്റാ ലിങ്കുകളാണ്. ശത്രുക്കളുടെ ഇലക്ട്രോണിക് ജാമിങ് സംവിധാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഹാർഡൻഡ് കമ്യൂണിക്കേഷൻ ശൃംഖലയും സുരക്ഷിത ഡാറ്റാ ലിങ്കുകളും ഇതിലുണ്ട്.

മോസ്‌കോയിലെ കൺട്രോൾ റൂമുകളുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള വിമാനത്തിന് ആകാശത്തിരുന്ന് മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും യുദ്ധവിമാനങ്ങളെയും വരെ നിയന്ത്രിക്കാനാകും എന്നതും മറ്റൊരു പ്രത്യേകതയാണ്.സോവിയറ്റ് കാലത്തെ ടു-204 മീഡിയം റേഞ്ച് വിമാനത്തിന്റെ അത്യാധുനിക വകഭേദമാണ് ഈ ഇരട്ട എഞ്ചിൻ വിമാനം. 1989-ൽ ആദ്യമായി പറന്നുതുടങ്ങിയ 'ഡൂംസ്ഡേ' വിമാനം, പിന്നീട് റഷ്യൻ പ്രതിരോധ ആവശ്യങ്ങൾക്കായി വൻ മാറ്റങ്ങളോടെയാണ് കമാൻഡ് വിമാനമാക്കി മാറ്റിയിട്ടുള്ളത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.