Monday, July 20, 2026
News99 Kerala

ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കൊല്ലങ്കോടും പാലക്കാടും എക്സൈസ് നടത്തിയ പരിശോധനയിൽ പോസ്റ്റ് ഓഫീസ് പാർസൽ വഴി ഏഴ് കിലോ കഞ്ചാവ് മേഘാലയയിൽ നിന്ന് വരുത്തിയ പ്രതി പിടിയിൽ.

Logo
Kerala June 26, 2026 | 08:51 AM
News Image


ചിറ്റൂർ എക്സൈസ് സർക്കിൾ, എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ്, കൊല്ലങ്കോട് എക്സൈസ് എന്നിവർ കൊല്ലങ്കോട് ത്രാമണി , പാലക്കാട് ടൗൺ ഭാഗങ്ങളിൽ പുലർച്ചെ ഒരേസമയം നടത്തിയ പരിശോധനയിൽ പാലക്കാട് പുത്തൂർ വെള്ളോളി ലൈനിലെ വാടക വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു കൊല്ലങ്കോട് താടനാര ത്രാമണി സ്വദേശി ധനലക്ഷ്മി മകൻ ജിജിറ്റ് ആണ് പിടിയിലായത്. 2026 ഫെബ്രുവരി മാസം നാലാം തിയ്യതി കൊല്ലങ്കോട് പോസ്റ്റ് ഓഫിസിൽ പാർസൽ ആയി എത്തിയ 7 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി പാലക്കാട് ജില്ലയിൽ എത്തിയതായുള്ള കേരള ആൻ്റി ടെററിസ്റ്റ് സ്ക്വാഡിൻ്റെ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പുലർച്ചെ വീട് പരിശോധിക്കാനെത്തിയെങ്കിൽ രണ്ടു വീടുകളിലുമായി ഇരുപതോളം നായകളെ തുറന്ന് വിട്ട അവസ്ഥയിലായിരുന്നു. വളരെ സാഹസികമായി പട്ടികൾക്ക് ബിസ്കറ്റും മറ്റും ഇട്ട് കൊടുത്ത് ശ്രദ്ധ തിരിച്ച ശേഷമാണ് എക്സൈസ് സംഘം അകത്ത് പ്രവേശിച്ചത്. ഇതിനിടയിൽ പ്രതി ടെറസ് വഴി ചാടി രക്ഷപ്പെടാനും ശ്രമം നടത്തി. പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മേഘാലയയിൽ നിന്ന് കഞ്ചാവ് അയച്ചവരെ കുറിച്ചും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ അജയകുമാർ എൻ ജി , മുഹമ്മദ് ഷഫീഖ് പി കെ , ഇൻസ്പെക്ടർമാരായ അഭിലാഷ് , തൻസീൽ താഹ, ജിതിൻ, അജു,അസിസ്റ്റൻ്റ് ഇൻസ്പെക്ടർമാരായ മണി,സന്തോഷ്, പ്രിവൻറീവ് ഓഫീസർമാരായ സുരേഷ് കുമാര്‍, ശിവകുമാർ
പി ഓ ഗ്രേഡ് മാരായ നടേശ് കുമാര്‍, രമേശ് ജെ, യാസർ അറഫാത്ത് , ഷിജു, അഭിലാഷ്,
സി. ഈ. ഒ. മാരായ സജിത്കുമാർ, പ്രസാദ്, അഭിലാഷ്, നൗഫൽ,
വനിത സി. ഈ. ഒ. മാരായ ഷീജ, ധന്യ, സ്മിത,
ഡ്രൈവർമാരായ എസ് സാനി, രാധാകൃഷ്ണന്‍, സുരേഷ്, വിനീഷ്, അനീഷ് എന്നിവരാണ് പരിശോധന നടത്തിയത്

Comments
Please Login to comment.
LATEST NEWS
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!
യുഎസ് വ്യോമാക്രമണത്തിന് ഇറാന്റെ ശക്തമായ തിരിച്ചടി; ജോർദാനിലെ യുഎസ് സൈനിക താവളം തകർത്തു