Saturday, September 05, 2026
News99 Kerala

സിനിമ കഴിഞ്ഞു. 'ബാലന്‍റെ' ബസ് സ്റ്റോപ്പ് ഇനി പുല്‍പ്പള്ളി ചേകാടി നാടിന് സ്വന്തം;

Logo
Entertainment June 26, 2026 | 05:09 AM
News Image

പുൽപ്പള്ളി: സിനിമ ചിത്രീകരണത്തിന് വേണ്ടി മാത്രം നിർമിച്ച ഒരു ബസ്‌റ്റോപ്പ് ഇന്ന് ഒരു നാടിന്‍റെ ആവശ്യത്തിനും സഞ്ചാരികളുടെ കൗതുകത്തിനും ഒരുപോലെ ഇടമായി മാറിയിരിക്കുക്കയാണ്.
ബാലൻ എന്ന പുതിയ സിനിമയിലെ ഒരു രംഗത്തിനായാണ് പുല്‍പ്പള്ളി- ചേകാടി റോഡില്‍ ബസ്റ്റോപ്പ് നിർമ്മിച്ചത്. പച്ചപ്പിന്‍റെ പുതപ്പണിഞ്ഞ് കാനന പാതയുടെസഅരികില്‍ തല ഉയർത്തി നില്‍ക്കുന്ന ഈ ബസ് സ്റ്റോപ്പ് സമൂഹ മാധ്യമങ്ങളിലും തരംഗമാണ്..

കാണുമ്പോള്‍ ആരും ഒറ്റനോട്ടത്തില്‍ പറയില്ല, ഇത് ഒരു സിനിമാ സെറ്റിന്‍റെ ഭാഗമായിരുന്നെന്ന്. വയനാട് പുല്‍പ്പള്ളി-ചേകാടി റോഡിലൂടെ യാത്ര ചെയ്യുന്നവർ ഇന്ന് ഈ ബസ് സ്റ്റോപ്പ് കാണാൻ പോലും വാഹനം നിർത്തും. ഇതൊരു സാധാരണ കാത്തിരിപ്പ് കേന്ദ്രമല്ല, ഒരു സിനിമയുടെ ഓർമ്മയും ഒരു നാടിന്റെ ആവശ്യവും ചേർന്ന് ജനിച്ച അപൂർവ കാഴ്ചയാണ്.

സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി. ക്യാമറകള്‍ മടങ്ങി. താരങ്ങളും അണിയറ പ്രവർത്തകരും പോയി. എന്നാല്‍, ഈ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റരുതെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കാടിന്‍റെ നിശബ്ദതയും വളഞ്ഞുപുളഞ്ഞ കാനനപാതയുടെ ഭംഗിയും ചേർന്ന ഇവിടം സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമായി . സിനിമയിലെ പ്രധാന ഭാഗം ചിത്രീകരിക്കാനായി പ്രത്യക്ഷപ്പെട്ട ഒരു ബസ് സ്റ്റോപ്പ്, ഇന്ന് ഒരു നാടിന്‍റെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്. ചില സെറ്റുകള്‍ ഷൂട്ടിങ് തീരുമ്പോള്‍ അപ്രത്യക്ഷമാകും. പക്ഷേ ചിലത്, ഇങ്ങനെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്യും.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.