Saturday, September 05, 2026
News99 Kerala

കൊളംബിയയെ പെനാൽറ്റിയിൽ പൂട്ടി സ്വിറ്റ്സർലൻഡ്. ക്വാർട്ടറിൽ മെസ്സിയും കൂട്ടരും എതിരാളികൾ.

Logo
Sports July 08, 2026 | 06:30 AM
News Image
നാടകീയമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സ്വിറ്റ്‌സർലൻഡ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നത്. കാനഡയിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോൾരഹിത സമനില (0-0) പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നിരിക്കുന്നത്. ഷൂട്ടൗട്ടിൽ 4-3 നായിരുന്നു സ്വിസ് പടയുടെ വിജയം.

മത്സരത്തിലുടനീളം കൊളംബിയ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഇരുടീമുകളുടെയും പ്രതിരോധവും ഗോൾകീപ്പർമാരായ ഗ്രെഗോർ കോബെലിന്റെയും കാമിലോ വാർഗാസിന്റെയും മികച്ച പ്രകടനങ്ങളും ഗോൾ അകറ്റിനിർത്തി. ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡിനായി ഗ്രാനിറ്റ് ശാക്ക, സെകി അംദൂനി, സെഡ്രിക് ഇറ്റൻ, റൂബൻ വർഗാസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മാനുവൽ അകാഞ്ചിയുടെ കിക്ക് പാഴായത് റൂബൻ വർഗാസിന്റെ അവസാന കിക്കാണ് സ്വിസ് പടയ്ക്ക് വിജയം സമ്മാനിച്ചിരിക്കുന്നത്.

1954-ന് ശേഷം ഇതാദ്യമായാണ് സ്വിറ്റ്‌സർലൻഡ് ലോകകപ്പ് ക്വാർട്ടറിലെത്തിയിരിക്കുന്നത് . പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെ 3-2 ന് തകർത്തുവന്ന ലയണൽ മെസ്സിയുടെ അർജന്റീനയാണ് ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിന്റെ എതിരാളികൾ.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.