Saturday, September 05, 2026
News99 Kerala

രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം

Logo
Editors Pick July 18, 2026 | 09:15 AM
News Image
ഇന്ത്യയിൽ ജൂലൈ മാസം ആരംഭിച്ചതിനു ശേഷം കോവിഡ് കേസുകളിൽ നേരിയ വർധനവുണ്ടായതായി റിപ്പോർട്ട് വന്നത് . ഇതുവരെ രാജ്യത്ത് 339 കേസുകൾ റിപ്പോർട്ട് ചെയ്തതായും ഏറ്റവും കൂടുതൽ (115 രോഗികൾ) കേരളത്തിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആന്ധ്രാപ്രദേശിൽ മൂന്നാഴ്ചക്കിടെ 4 പേർ കോവിഡ് കാരണം മരണപ്പെട്ടത് . എന്നാൽ ഇവർ 4 പേരും ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവർ ആയിരുന്നെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടിയത് . നിലവിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും ആഗസ്റ്റ് അവസാനത്തോടെ ഈ വ്യാപനം തനിയെ കുറയുമെന്നും ആരോഗ്യ വിദഗ്ദർ വിലയിരുത്തുന്നത് . എങ്കിലും പ്രായമായവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും അതീവ ശ്രദ്ധ പുലർത്തണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് പോലുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നത്.

കേരളത്തിന് തൊട്ടുപിന്നാലെ കർണാടകയിൽ 64 കേസുകളും മഹാരാഷ്ട്രയിൽ 43 കേസുകളും തമിഴ്‌നാട്ടിൽ 39 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിരോധ നടപടികൾ ശക്തമാണെന്നും ആരോഗ്യ മേഖലയിലെ വിദഗ്ധർ വ്യക്തമാക്കുന്നത്. ഒമിക്രോണിന്റെ ഉപവകഭേദമായ 'സിക്കാഡ' ഉൾപ്പെടെയുള്ള വൈറസ് വകഭേദങ്ങളാണ് നിലവിലെ രോഗവ്യാപനത്തിന് പിന്നിലെന്നാണ് ആരോഗ്യ വിദഗ്ധർ സംശയിക്കുന്നു.അതിവേഗം പടരാൻ സാധ്യതയുള്ള ഈ വകഭേദങ്ങൾ രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ശേഷിയുള്ളതാണെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കില്ലെന്നാണ് പ്രാഥമിക നിഗമനങ്ങൾ സൂചിപ്പിക്കുന്നു.

അതേസമയം പനി, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാനും ശ്വാസകോശ ശുചിത്വം പാലിക്കാനും ആരോഗ്യ വകുപ്പ് നേരത്തെ തന്നെ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് 70 വയസ്സിന് മുകളിലുള്ള പ്രായമായവർ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.