Saturday, September 05, 2026
News99 Kerala

നിങ്ങൾ വാഹനങ്ങൾ ഉപയോഗിക്കാതെ ഇട്ടിരിക്കുന്നവരാണോ..? എങ്കിൽ സൂക്ഷിക്കുക നഷ്ടങ്ങൾ വലുതാണ്

Logo
Automobile July 12, 2026 | 06:20 AM
News Image
ദീർഘകാലം വാഹനം ഓടിക്കാതെ നിർത്തിയിട്ടാൽ
പലരും കരുതുന്നത് വാഹനം പുതിയതുപോലെ ഇരിക്കുമെന്നാണ്. എന്നാൽ യാഥാർത്ഥ്യം നേരെ വിപരീതമാണ്. കാറോ ബൈക്കോ മറ്റ് വാഹനങ്ങളോ ആഴ്ചകളോ മാസങ്ങളോ ഒരേ കിടപ്പ് കിടന്നാൽ, അത് ഓടിക്കുന്നതിനേക്കാൾ വേഗത്തിൽ കേടുവരും. എന്തൊക്കെയാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ എന്ന് നോക്കാം:

1. ബാറ്ററി പണിമുടക്കും
വാഹനം ഓഫ് ആണെങ്കിലും ക്ലോക്ക്, സെക്യൂരിറ്റി അലാറം, സെൻസറുകൾ എന്നിവ പ്രവർത്തിക്കാൻ നേരിയ തോതിൽ വൈദ്യുതി ആവശ്യമാണ്. കുറച്ച് ആഴ്ചകൾ കഴിയുമ്പോൾ ബാറ്ററി പൂർണ്ണമായും തീരും.

പരിഹാരം: 2 ആഴ്ചയിൽക്കൂടുതൽ നിർത്തിയിടുകയാണെങ്കിൽ ബാറ്ററിയുടെ നെഗറ്റീവ് (-) ടെർമിനൽ ഊരിയിടുക.

2. ടയറുകൾ ചതുരമാകും!
വണ്ടി ഒരേ കിടപ്പ് കിടക്കുമ്പോൾ വണ്ടിയുടെ മുഴുവൻ ഭാരവും ടയറിന്റെ ഒരേയൊരു ഭാഗത്താണ് വരുന്നത്. ഇത് ടയറിന്റെ ആകൃതി മാറാനും പിന്നീട് വണ്ടി ഓടിക്കുമ്പോൾ കഠിനമായ വൈബ്രേഷൻ ഉണ്ടാകാനും കാരണമാകും.

പരിഹാരം: പാർക്ക് ചെയ്യുന്നതിന് മുൻപ് ടയറുകളിൽ സാധാരണയേക്കാൾ 3-5 PSI കാറ്റ് കൂടുതൽ അടിച്ചിടുക.

3. ജാമിലിരിക്കുന്ന ബ്രേക്കുകൾ .
ഈർപ്പമുള്ള കാലാവസ്ഥയിൽ ബ്രേക്ക് ഡിസ്കിലും ഡ്രമ്മിലും വേഗത്തിൽ തുരുമ്പ് പിടിക്കും. ദീർഘകാലം ഹാൻഡ്‌ബ്രേക്ക് ഇട്ടു വെയ്ക്കുമ്പോൾ ബ്രേക്ക് പാഡുകൾ ഡിസ്കിലേക്ക് ഒട്ടിപ്പിടിച്ച് ജാമായിപ്പോകാൻ സാധ്യതയേറെയാണ്.

പരിഹാരം: നിരപ്പായ സ്ഥലത്താണെങ്കിൽ ഹാൻഡ്‌ബ്രേക്കിന് പകരം വണ്ടി ഗിയറിലിട്ട് ടയറിന് അടിയിൽ കട്ടകൾ വെയ്ക്കുക.

4. കേടാകുന്ന ഇന്ധനം
പെട്രോളും ഡീസലും മാസങ്ങളോളം ടാങ്കിൽ കിടന്നാൽ കെമിക്കൽ മാറ്റങ്ങൾ വന്ന് അതിന്റെ ഗുണനിലവാരം നഷ്ടപ്പെടും. ഡീസൽ വണ്ടികളിൽ ഈർപ്പം കാരണം ഫംഗസ്/ബാക്ടീരിയ വളരുകയും ഫ്യൂവൽ പമ്പും ഇൻജെക്ടറുകളും തകരാറിലാകുകയും ചെയ്യും.

5. എഞ്ചിൻ ഡ്രൈ ആകുന്നു
വണ്ടി കൃത്യമായി ഓടുമ്പോഴാണ് എഞ്ചിൻ ഓയിൽ എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നത്. മാസങ്ങളോളം കിടക്കുമ്പോൾ ഓയിൽ മുഴുവൻ താഴേക്ക് ഇറങ്ങുകയും എഞ്ചിന്റെ മുകൾഭാഗം വരണ്ടുപോവുകയും ചെയ്യും. പിന്നീട് പെട്ടെന്ന് വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ വലിയ തേയ്മാനം ഉണ്ടാകും.

6. അഴുകുന്ന റബർ ഭാഗങ്ങൾ & എസി ലീക്ക്
വൈപ്പർ ബ്ലേഡുകൾ, ഹോസുകൾ, എഞ്ചിൻ ബെൽറ്റുകൾ എന്നിവ ഉപയോഗിക്കാതിരുന്നാൽ കട്ടിയായി പൊട്ടിപ്പോകും. എസി കമ്പ്രസ്സർ പ്രവർത്തിക്കാതിരുന്നാൽ അതിലെ സീലുകൾ ഉണങ്ങി എസി ഗ്യാസ് ലീക്കാകും.

7. എലി ശല്യവും പൂപ്പലും
അനക്കമില്ലാതെ കിടക്കുന്ന വണ്ടികളാണ് എലികളുടെ പ്രിയപ്പെട്ട താവളമാണ്. ലക്ഷക്കണക്കിന് രൂപയുടെ വയറിംഗാണ് ഇവ കടിച്ചു മുറിക്കുന്നത്. കൂടാതെ കാറിനുള്ളിലെ ഈർപ്പം കാരണം സീറ്റുകളിലും സ്റ്റിയറിംഗിലും പൂപ്പൽ വന്ന് ദുർഗന്ധം വമിക്കും.

വാഹനം ദീർഘകാലം പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

* വെറുതെ സ്റ്റാർട്ട് ചെയ്താൽ പോരാ: പലരും വണ്ടി സ്റ്റാർട്ട് ചെയ്ത് 5 മിനിറ്റ് ഐഡിലിംഗിൽ ഇടാറുണ്ട്. ഇത് ബാറ്ററി ചാർജ് ചെയ്യില്ല. പകരം ആഴ്ചയിലൊരിക്കൽ വണ്ടി 10-15 മിനിറ്റ് റോഡിലിറക്കി ഓടിക്കുകയാണ് ചെയ്യേണ്ടത്

* നല്ലൊരു കാർ കവർ ഉപയോഗിക്കുക: വെയിലും പൊടിയും അടിക്കാതെ ബോഡി സംരക്ഷിക്കാൻ ക്വാളിറ്റിയുള്ള കവർ ഉപയോഗിക്കുക.
* വണ്ടി വൃത്തിയാക്കി വെയ്ക്കുക: കാറിനുള്ളിൽ ഭക്ഷണാവശിഷ്ടങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക (ഇത് എലികളെയും ഉറുമ്പുകളെയും ആകർഷിക്കും).

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.