Saturday, September 05, 2026
News99 Kerala

വിഴിഞ്ഞം വെറുമൊരു ബിസിനസ് തർക്കം അദാനി കാണിച്ചത് മര്യാദകേട് പ്രതിപക്ഷം വിഴിഞ്ഞത്തെ പ്രതിസന്ധിയിലാക്കരുത്' വെള്ളാപ്പള്ളി നടേശൻ.

Logo
Editors Pick July 16, 2026 | 10:07 AM
News Image
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാൻ വേണ്ടി വിഴിഞ്ഞം തുറമുഖ പദ്ധതിയെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കരുതെന്നും, നിലവിലെ ഓഹരിക്കൈമാറ്റ വിഷയം ഒരു ബിസിനസ് തർക്കമായി മാത്രം കാണേണ്ടതാണെന്നും എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ 'യോഗനാദ'ത്തിൽ എഴുതിയ എഡിറ്റോറിയലിൽ അദ്ദേഹം വ്യക്തമാക്കിയത്.

വിഴിഞ്ഞത്തിന്റെ പേരിൽ രാഷ്ട്രീയ പോര് ഉണ്ടാകരുതെന്നും വിഴിഞ്ഞത്തെ വെള്ളത്തിലാക്കരുതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരിക്കുന്നു . പദ്ധതി നടപ്പിലാക്കുന്നതിനായി എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാരുകൾ സ്വീകരിച്ച നിലപാടുകളെയും വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിൽ എടുത്തുപറയുന്നിരിക്കുന്നു. രാഷ്ട്രീയത്തിനതീതമായി ഇരു സർക്കാരുകളും എടുത്ത നിലപാടുകളുടെ ഭാഗമായാണ് വിഴിഞ്ഞം യാഥാർഥ്യമായതെന്നും യോഗനാദം എഡിറ്റോറിയലിൽ പറയുന്നത് . ഇതിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് പദ്ധതിയുടെ പ്രസക്തി നഷ്‌ടപ്പെടുത്തരുതെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കുന്നത്.

'വിഴിഞ്ഞത്തെ നിർജീവമാക്കുന്ന തലത്തിലേക്ക് വിവാദങ്ങൾ വളരരുതെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ നേരത്തെ പറഞ്ഞിരുന്നത്. അദ്ദേഹത്തിൻ്റെ ഈ നിലപാട് പക്വതയുള്ളതാണ്. ഇത് ഒരു ബിസിനസ് തർക്കം മാത്രമാണ്. അദാനി കമ്പനി കാണിച്ചത് മര്യാദയല്ല. പക്ഷേ, അതൊരു ബിസിനസ് തർക്കമാണ്. കരാർ വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽത്തന്നെ നടപടികൾ സ്വീകരിക്കാനുള്ള വകുപ്പുകളുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ രാഷ്ട്രീയ വിവാദമാക്കരുത്', എഡിറ്റോറിയലിൽ പറയുന്നത് .

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.