Saturday, September 05, 2026
News99 Kerala

ഇത് ഒത്തുകളി, കപ്പ് ബ്രസീലിന് കൊടുക്കാൻ നേരത്തെ തീരുമാനിച്ചു. അഴിമതിയും റഫറിമാരും കാരണം ജനങ്ങൾക്ക് ഫുട്ട്ബോൾ ആസ്വദിക്കാൻ കഴിയുന്നില്ല" മെസ്സിയുടെ 2019-ലെ കോപ്പ അമേരിക്ക ആരോപണങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ.

Logo
Sports July 09, 2026 | 10:55 AM
News Image
ഫിഫ ലോകകപ്പ് 2026-ന്റെ റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ ഈജിപ്തിനെതിരെ അർജന്റീന നേടിയ 3-2 ന്റെ നാടകീയ വിജയത്തിന് പിന്നാലെ ഫുട്‌ബോൾ ലോകത്ത് ഒത്തുകളി വിവാദങ്ങൾ പുകഞ്ഞു കൊണ്ടുരികുകയാണ് . നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയെയും സൂപ്പർ താരം ലയണൽ മെസ്സിയെയും ടൂർണമെന്റിൽ നിലനിർത്താൻ ഫിഫയും റഫറിമാരും ചേർന്ന് വി.എ.ആർ സംവിധാനം ദുരുപയോഗം ചെയ്‌തെന്ന ആരോപണം ശക്തമാകുന്നതിനിടയിൽ, മെസ്സിയുടെ പഴയൊരു പ്രസ്താവന കുത്തിപ്പൊക്കി വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഏഴ് വർഷങ്ങൾക്ക് മുൻപ്, അതായത് 2019 കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് ആരോപിച്ച്, സംഘാടകർക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങൾ ഉന്നയിച്ച മെസ്സി, ഇന്ന് അതേ റഫറിയിങ് പ്രീണനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിയിരിക്കുന്നു എന്നാണ് കായിക ലോകം ചൂണ്ടിക്കാണിക്കുന്നു. എക്‌സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ അന്ന് മെസ്സി പറഞ്ഞ വാക്കുകളും ഇന്നത്തെ മത്സരത്തിലെ വിവാദ തീരുമാനങ്ങളും ചേർത്തുവച്ച് കടുത്ത വിമർശനമാണ് ആരാധകർ ഉയർത്തുന്നു.

ലോകകപ്പിൽ ഈജിപ്ത് മത്സരത്തിലെ വി.എ.ആർ തീരുമാനങ്ങൾ അർജന്റീനയ്ക്ക് അനുകൂലമായി മാറിയതോടെയാണ്, 2019 കോപ്പ അമേരിക്കയിൽ സംഘാടകരായ കോൺമെബോളിനെതിരെ മെസ്സി നടത്തിയ സ്‌ഫോടനാത്മകമായ പ്രതികരണത്തിന്റെ പൂർണരൂപം സൈബർ ലോകത്ത് വീണ്ടും ചർച്ചയായി അന്ന് ചിലിക്കെതിരെയുള്ള പ്ലേ-ഓഫ് മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ മെസ്സി, അർജന്റീന ടീം വെങ്കല മെഡൽ വാങ്ങാൻ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ചടങ്ങ് പൂർണമായി ബഹിഷ്‌കരിച്ചിരുന്നത്.

അന്ന് മെസ്സി നടത്തിയ പ്രതികരണം ഇങ്ങനെയാണു.
''യാതൊരു സംശയവുമില്ല, ഇത് ഒത്തുകളിയാണ്. കപ്പ് ബ്രസീലിന് കൊടുക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചു. ഈ അഴിമതിയുടെ ഭാഗമാകാൻ എനിക്ക് താൽപര്യമില്ല. കോപ്പ അമേരിക്കയിലുടനീളം ഞങ്ങൾ അനുഭവിച്ച ഈ കടുത്ത അനാദരവിന്റെ ഭാഗമാകാൻ ഞങ്ങൾ ബാധ്യസ്ഥരല്ല. ഞങ്ങൾക്ക് ഇതിലും മുന്നോട്ടുപോകാമായിരുന്നു. എന്നാൽ അവർ ഞങ്ങളെ ഫൈനലിലേക്ക് കടക്കാൻ അനുവദിച്ചില്ല. അഴിമതിയും റഫറിമാരും കാരണം ജനങ്ങൾക്ക് ഫുട്‌ബോൾ ആസ്വദിക്കാൻ കഴിയുന്നില്ല.

ഞാൻ എപ്പോഴും സത്യം പറയുന്ന, സത്യസന്ധനായ വ്യക്തിയാണ്. അതാണ് എന്നെ ശാന്തനാക്കി നിർത്തുന്നത്. ഞാൻ പറയുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടായാൽ അത് എന്റെ പ്രശ്‌നമല്ല. ബ്രസീലിനെതിരെ ഞാൻ സംസാരിച്ചത് കൊണ്ടാണ് ചിലിക്കെതിരെയുള്ള മത്സരത്തിൽ എനിക്ക് ചുവപ്പ് കാർഡ് തന്നിരിക്കുന്നത്.

അന്ന് ബ്രസീലിനെതിരെയുള്ള സെമിഫൈനൽ തോൽവിയിൽ അർജന്റീനയ്ക്ക് അനുകൂലമായ രണ്ട് വ്യക്തമായ പെനാൽറ്റികൾ വി.എ.ആർ ഉണ്ടായിട്ടും പരിശോധിക്കാൻ റഫറിമാർ തയാറായില്ലെന്നാണ് മെസ്സിയുടെ ആരോപണം.

എന്നാൽ, ഏഴ് വർഷങ്ങൾക്ക് മുൻപ് മെസ്സി ടൂർണമെന്റ് സംഘാടകർക്കെതിരെ പറഞ്ഞ അതേ അഴിമതി സിദ്ധാന്തങ്ങൾ ഇന്ന് 2026 ലോകകപ്പിൽ മെസ്സിക്ക് തന്നെ വിനയായി മാറിയിരിയത് . 2019 കോപ്പ അമേരിക്ക ബ്രസീലിനായി ഒത്തുകളിച്ചതാണെന്ന് പറഞ്ഞ് കരഞ്ഞ മെസ്സി, ഇന്ന് 2026 ലോകകപ്പിൽ തനിക്കും അർജന്റീനയ്ക്കും വേണ്ടി ഫിഫ ഒരുക്കുന്ന ഒത്തുകളിയുടെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിയിരിക്കുന്നുവെന്നാണ് സൈബർ ലോകത്തെ പ്രധാന ആക്ഷേപം.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.