പാലക്കാട് യുവക്ഷേത്ര കോളേജിൽ ഇൻകം ടാക്സ് ഡേ 2026 ആഘോഷിച്ചു
Editors Pick
July 27, 2026 | 01:52 PM
.പാലക്കാട് മുണ്ടൂർ. യുവക്ഷേത്ര കോളേജ് ബികോം ടാക്സേഷനും മാനേജ്മെൻ്റ് വിഭാഗവും ചേർന്ന് ഇൻകം ടാക്സ് ഡേ യോടനുബന്ധിച്ച് സെലിബ്രേറ്റിംഗ് ദ സ്പിരിട്ട് ഓഫ് ടാക്സ് ആൻഡ് നാഷണൽ ബിൽഡിങ് എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ചെന്നൈ ഇൻകം ടാക്സ് ട്ടിഡിഎസ് ജോയൻ്റ് കമ്മീഷണർ ശ്രീ.എസ് ശ്രീരാം IRS ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ റവ.ഡോ ജോസഫ് ഓലിക്കൽകൂനൽ അധ്യക്ഷനായിരുന്നു. ബികോം ടാക്സേഷൻ മേധാവി ശ്രീമതി രേഷ്മ. യു സ്വാഗതവും അസി. പ്രൊഫ ശ്രീമതി. പ്രജിത പ്രസാദ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെമിനാറിൽ പാലക്കാട് ട്ടിഡിഎസ് ഇൻകം ടാക്സ് ഓഫീസർ ശ്രീ.ജയശങ്കർ കെ.ട്ടി ക്ലാസ്സെടുത്തു.
Comments