Tuesday, July 28, 2026
News99 Kerala

സീവാനിൽ നടന്ന ബന്ദിനിടെ കല്ലേറുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ഇതിനിടയിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ യാതൊരു പ്രകോപനവുമില്ലാതെ എ.കെ 47 ഉപയോഗിച്ച് വെടിയുതിർത്തത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് വെടിയേറ്റു.

Logo
Editors Pick July 27, 2026 | 07:28 AM
News Image
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിലെ സീവാനിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ എ.കെ 47 തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു. പോലീസുകാരനെതിരെ നടപടി. പ്രതിഷേധക്കാർക്ക് നേരെ പോലീസുകാരൻ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതിന് പിന്നാലെയാണ് ഇയാളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

പോലീസ് വെടിവെപ്പിൽ മൂന്ന് വിദ്യാർത്ഥികൾക്ക് വെടിയേൽക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പോലീസുകാരനെതിരെ നടപടിയെടുത്ത വിവരം സീവാൻ എസ്.പി പൂരൺ കുമാർ ഝാ ആണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത് . നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും വിദ്യാർത്ഥികൾക്ക് നേരെ പട്നയിൽ നടന്ന ലാത്തിച്ചാർജിനെതിരെയും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി), ഇടതുപക്ഷ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ബിഹാറിൽ ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് വ്യാപക സംഘർഷമുണ്ടായിരിക്കുന്നത്.

സീവാനിലെ പ്രതിഷേധം അക്രമാസക്തമാകുകയും പോലീസിന് നേരെ കല്ലേറുണ്ടാകുകയും ചെയ്തതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തത്. ഇതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥൻ എ.കെ 47 ഉപയോഗിച്ച് വെടിവെച്ചിരിക്കുന്നത് . സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തെ ശക്തമായി അപലപിച്ചത് . ഡൽഹിയിൽ പെല്ലറ്റ് ഗണ്ണുകളും ബിഹാറിൽ എ.കെ 47-ഉം ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയത്. വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് വാഗ്ദാനം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അവർക്ക് നേരെ നടക്കുന്ന ഈ ക്രൂരമായ ആക്രമണങ്ങൾക്ക് രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.

ഇതിന് പുറമെ ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ ആശുപത്രിയിൽ സന്ദർശിച്ചത് . നിരപരാധികളായ വിദ്യാർത്ഥികൾക്ക് നേരെ എ.കെ 47 ഉപയോഗിച്ച് വെടിയുതിർത്ത സർക്കാരിന്റെയും പൊലീസിന്റെയും നടപടിയെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തത്. പട്നയിലും മറ്റ് നഗരങ്ങളിലും സമാനമായ രീതിയിൽ വലിയ പ്രതിഷേധങ്ങളും സംഘർഷങ്ങളും അരങ്ങേറിയത് . പ്രതിഷേധക്കാരെ നേരിടാൻ വൻ പൊലീസ് സന്നാഹത്തെയാണ് വിവിധയിടങ്ങളിൽ വിന്യസിച്ചിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
അമ്മ'യിലെ തർക്കം: ശ്വേത മേനോനെതിരെ കടുത്ത നിലപാടുമായി രമേശ് പിഷാരടി; കോടതിയിൽ സത്യവാങ്മൂലം നൽകി
വിദ്യാർഥി സമരത്തെക്കുറിച്ചുള്ള വിവാദ പരാമർശം: വിശദീകരണവും ഖേദപ്രകടനവുമായി പേളി മാണി
പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്; പരാതി നൽകിയത് നവ്യ ഹരിദാസ്
വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57-കാരനെ മരിച്ച നിലയിൽ കണ്ടെത്തി രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കിടപ്പുമുറിയിൽ അഴുകിയ നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്
പാലക്കാട്‌ യുവക്ഷേത്ര കോളേജിൽ ഇൻകം ടാക്സ് ഡേ 2026 ആഘോഷിച്ചു
സീവാനിൽ നടന്ന ബന്ദിനിടെ കല്ലേറുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ഇതിനിടയിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ യാതൊരു പ്രകോപനവുമില്ലാതെ എ.കെ 47 ഉപയോഗിച്ച് വെടിയുതിർത്തത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് വെടിയേറ്റു.
SNDP യോഗത്തിന്റെ ആസ്തി ഇരട്ടിയായി വർധിപ്പിച്ചു. ഇതൊന്നും ചിലർക്കു മനസ്സിലാകുന്നില്ല' വെള്ളാപ്പള്ളി'
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി