Tuesday, July 28, 2026
News99 Kerala

കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു

Logo
Editors Pick July 25, 2026 | 09:38 AM
News Image
കഴിഞ്ഞ മേയ് മാസത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ‘പാറ്റ’ പരാമർശം വലിയ വിവാദങ്ങൾക്കും വിദ്യാർത്ഥികൾക്കിടയിൽ ‘കോക്രോച്ച് ജനതാപാർട്ടി’ എന്ന കൂട്ടായ്മയുടെ രൂപീകരണത്തിനും വഴിവെച്ചിരുന്നു. എന്നാൽ ഈ പരാമർശം രാജ്യത്തെ മുഴുവൻ യുവാക്കളെയും ഉദ്ദേശിച്ചുള്ളതല്ലെന്നും, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വ്യക്തമാക്കിയത് ചീഫ് ജസ്റ്റിസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

‘ദി ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഈ വിശദീകരണം നൽകിയിരിക്കുന്നത് . വ്യാജ ഡിഗ്രി ഉപയോഗിച്ചും പിൻവാതിലിലൂടെയും അഭിഭാഷക ജോലിയിലേക്ക് കടന്നുവരുന്നവരെ മാത്രം ഉദ്ദേശിച്ചായിരുന്നു തന്റെ ആ പരാമർശമെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. വ്യാജ നിയമ ബിരുദധാരികളുടെ വിഷയം ബാർ കൗൺസിൽ ഓഫ് ഇന്ത്യ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നും, ഈ പശ്ചാത്തലത്തിലാണ് താൻ അത്തരമൊരു പരാമർശം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തത് . സുപ്രീം കോടതിയിലെ ഒരു വാദത്തിനിടെ, “തൊഴിലില്ലാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെ മാധ്യമപ്രവർത്തകരും ആർടിഐ ആക്ടിവിസ്റ്റുകളുമായി മാറി ഭരണസംവിധാനത്തെ ആക്രമിക്കുന്നു” എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പരാമർശം ഉണ്ടായത്.

രാജ്യത്തെ യുവജനങ്ങളോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും അവരിൽ നിന്നാണ് താൻ ഊർജ്ജം ഉൾക്കൊള്ളുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞത് . രാജ്യത്തെ യുവാക്കൾക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അത് പരിഹരിക്കാൻ സുപ്രീം കോടതിയുടെ വാതിലുകൾ എപ്പോഴും അവർക്കായി തുറന്നിട്ടിരിക്കുകയാണെന്നും, ഭരണഘടനയുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിൽ അവർക്ക് നീതി ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകിയിരിക്കുന്നു

ചീഫ് ജസ്റ്റിസിന്റെ പരാമർശം യുവജനങ്ങളെ, പ്രത്യേകിച്ച് ‘ജെൻ സി’ വിഭാഗത്തെ വലിയ രീതിയിൽ പ്രകോപിപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നത്. ഇതിന് പിന്നാലെയാണ് അഭിജിത് എന്ന യുവാവിന്റെ നേതൃത്വത്തിൽ ‘കോക്രോച്ച് ജനതാപാർട്ടി’ എന്ന പേരിൽ ഇൻസ്റ്റാഗ്രാം പേജും വെബ്സൈറ്റും ആരംഭിക്കുന്നത്. ‘വോയിസ് ഓഫ് ദ ലേസി ആൻഡ് അൺഎംപ്ലോയ്ഡ്’ (അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം) എന്ന ടാഗ്‌ലൈനോടെ രൂപംകൊണ്ട സിജെപി കേവലമൊരു സോഷ്യൽ മീഡിയ ഹൈപ്പിനപ്പുറം, കൃത്യമായ നിലപാടുകളും ആവശ്യങ്ങളും ഉന്നയിക്കുന്ന ഒരു ശക്തമായ പ്ലാറ്റ്‌ഫോമായി ഇന്ന് മാറിയിരിക്കുകയിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
അമ്മ'യിലെ തർക്കം: ശ്വേത മേനോനെതിരെ കടുത്ത നിലപാടുമായി രമേശ് പിഷാരടി; കോടതിയിൽ സത്യവാങ്മൂലം നൽകി
വിദ്യാർഥി സമരത്തെക്കുറിച്ചുള്ള വിവാദ പരാമർശം: വിശദീകരണവും ഖേദപ്രകടനവുമായി പേളി മാണി
പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്; പരാതി നൽകിയത് നവ്യ ഹരിദാസ്
വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57-കാരനെ മരിച്ച നിലയിൽ കണ്ടെത്തി രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കിടപ്പുമുറിയിൽ അഴുകിയ നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്
പാലക്കാട്‌ യുവക്ഷേത്ര കോളേജിൽ ഇൻകം ടാക്സ് ഡേ 2026 ആഘോഷിച്ചു
സീവാനിൽ നടന്ന ബന്ദിനിടെ കല്ലേറുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ഇതിനിടയിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ യാതൊരു പ്രകോപനവുമില്ലാതെ എ.കെ 47 ഉപയോഗിച്ച് വെടിയുതിർത്തത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് വെടിയേറ്റു.
SNDP യോഗത്തിന്റെ ആസ്തി ഇരട്ടിയായി വർധിപ്പിച്ചു. ഇതൊന്നും ചിലർക്കു മനസ്സിലാകുന്നില്ല' വെള്ളാപ്പള്ളി'
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി