പരീക്ഷാ തട്ടിപ്പുകാർക്ക് കടുപ്പമേറിയ ശിക്ഷ: ജെൻസികളെ ലക്ഷ്യമിട്ട് വീണ്ടും പ്രധാനമന്ത്രിയുടെ സെൽഫി വീഡിയോ
Editors Pick
July 31, 2026 | 06:49 AM
ജെൻസികളെ ലക്ഷ്യമിട്ട് വീണ്ടും ഇൻസ്റ്റഗ്രാം
വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ തട്ടിപ്പുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും പിന്നിൽ പ്രവർത്തിക്കുന്ന മാഫിയകളെയും സംഘങ്ങളെയും വെറുതേ വിടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നു . പാർലമെന്റ് പാസാക്കിയ പുതിയ ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബില്ലിനെ സ്വാഗതം ചെയ്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി യുവാക്കൾക്ക് ഈ ഉറപ്പ് നൽകിയിരിക്കുന്നത് .
രാജ്യത്തെ പരീക്ഷാ സംവിധാനം സുതാര്യവും വിശ്വസനീയവുമാക്കാൻ സർക്കാർ തുടർച്ചയായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത് . ജെൻസി ഉൾപ്പെടെയുള്ള യുവതലമുറയെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി നടത്തുന്ന വീഡിയോ സന്ദേശങ്ങളുടെ ഭാഗമായാണ് മോദി പുതിയ സെൽഫി വീഡിയോ. വിദ്യാർത്ഥി സമരക്കാരെ അഭിസംബോധന ചെയ്ത് തുടർച്ചയായി നാലാമത്തെ വിഡിയോ ആണ് ഇന്ന് മോദി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുതിരിക്കുന്നത്.
"കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് ചോദ്യപേപ്പർ ചോർച്ച. ഇത് നമ്മുടെ കുട്ടികളുടെ ഭാവി അപകടത്തിലാക്കുന്നു. പരീക്ഷാ മാഫിയകളെയും ചോദ്യപേപ്പർ ചോർത്തുന്ന സംഘങ്ങളെയും രാജ്യത്തെ കുട്ടികളുടെ ഭാവി വച്ച് കളിക്കാൻ അനുവദിക്കില്ല. അവരെ വെറുതേ വിടില്ല, ഇതിനായി കർശനമായ നിയമങ്ങൾ അത്യാവശ്യമാണ്."
"പാർലമെന്റിൽ ഞാൻ നിങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ്. രണ്ടു ദിവസത്തെ വിശദമായ ചർച്ചകൾക്ക് ശേഷം പാർലമെന്റിന്റെ ഇരുസഭകളും കടുപ്പമേറിയ വ്യവസ്ഥകളോടെ ഭേദഗതി ബിൽ പാസാക്കിയിരിക്കുന്നത് . വിശ്വസനീയമായ പരീക്ഷാ സംവിധാനത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണിത്," പ്രധാനമന്ത്രി കൂട്ടിച്ചേർത്തത് .
പരീക്ഷാ തട്ടിപ്പുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പങ്കാളികളാകുന്ന വ്യക്തികൾക്ക് 5 മുതൽ 10 വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. സംഘടിത കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്ക് കുറഞ്ഞത് 7 വർഷം തടവും 10 കോടി രൂപയിൽ കുറയാത്ത പിഴയുമാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുടമ്പിരിക്കുന്നത്. ഇത്തരം കേസുകളിൽ വിചാരണ വേഗത്തിലാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കും. കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കാനും വ്യവസ്ഥയുണ്ട്.
പരീക്ഷയെഴുതുന്ന സാധാരണ വിദ്യാർഥികളെ പ്രതികളാക്കാതെ, ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന സംഘടിത മാഫിയകളെയും ഏജൻസികളെയും പൂട്ടാനാണ് ഈ നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.
Comments