Friday, June 19, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് ടി. വീണയുടെ ബാങ്ക് ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധിച്ചു.

Logo
Kerala June 19, 2026 | 09:21 AM
News Image


തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള എച്ച്.ഡി.എഫ്.സി (HDFC) ബാങ്ക് ശാഖയിലാണ് കേന്ദ്രസേനയുടെ കനത്ത സുരക്ഷയോടെ ഇ.ഡി ഉദ്യോഗസ്ഥർ ഈ നിർണായക പരിശോധന നടത്തിയത്.കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വെച്ച് വീണയെ ഒൻപത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിൽ സ്വർണമടക്കം സൂക്ഷിക്കാൻ ഈ ബാങ്കിൽ ലോക്കർ സൗകര്യം ഉപയോഗിക്കുന്നുണ്ടെന്ന് വീണ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.സി.എം.ആർ.എല്ലിൽ നിന്ന് എക്സാലോജിക്കിലേക്ക് വന്ന 2.78 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള തുടരന്വേഷണത്തിന്റെ ഭാഗമായാണ് ലോക്കർ പരിശോധിച്ചത്. മുൻപ് ഇ.ഡി പരിശോധനയ്ക്കിടെ ഉണ്ടായ ചില സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ച് പരിശോധന പൂർത്തിയാക്കിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ അക്കൗണ്ട് ഉൾപ്പെടെ വിവിധ ബാങ്കുകളിലായുള്ള 242 അക്കൗണ്ടുകളിലെ 18.36 കോടിയോളം രൂപ ഇ.ഡി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു.
ലോക്കർ വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷം വീണയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചനകൾ.

Comments
Please Login to comment.
LATEST NEWS
സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് ടി. വീണയുടെ ബാങ്ക് ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധിച്ചു.
അവയവംകച്ചവടം കൊച്ചിയിലെ 5 പ്രൈവറ്റ് ഹോസ്പിറ്റൽ ED റെയ്‌ഡ്‌ പ്രതി നജീബിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്ത്
ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നിരവധി സുപ്രധാന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു.
പാലക്കാട്‌ കൊഴിഞ്ഞാമ്പാറ നടുപ്പുണിയിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഒരാൾ തൂങ്ങിമരിച്ച നിലയിൽ
ചിരിയുടെ തമ്പുരാന് നാടിന്റെ ആദരം; കൊച്ചിയിൽ സലിം കുമാർ സ്മാരകം നിർമ്മിക്കും, ബജറ്റിൽ തുക വകയിരുത്തി
കേരളത്തിന്റെ പുതിയ യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു.
പത്മശ്രീ റാബിയ പുരസ്കാര ദാനവും ഭിന്നശേഷി സംഗമവും പോസ്റ്റർ പ്രകാശനം ചെയ്തു.
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ 52-ാം ജന്മദിനം പ്രമാണിച്ച് സംസ്ഥാനത്തെ മൂന്ന് പ്രധാന മൃഗശാലകളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു.