Saturday, September 05, 2026
News99 Kerala

ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നിരവധി സുപ്രധാന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു.

Logo
Kerala June 19, 2026 | 07:07 AM
News Image


സിനിമ, സാംസ്കാരിക മേഖലയിലെ പ്രധാന പ്രഖ്യാപനങ്ങൾ താഴെ പറയുന്നവയാണ്:

കൊച്ചിയിൽ അന്താരാഷ്ട്ര ഫിലിം സിറ്റി (100 കോടി രൂപ)മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ ഓർമ്മയ്ക്കായി കൊച്ചിയിൽ 'ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി - ചിത്രനഗരം' സ്ഥാപിക്കും.ഇതിനായി 100 കോടി രൂപ വകയിരുത്തി.കേരളത്തിന് പുറത്തുള്ള പ്രൊഡക്ഷൻ സ്റ്റുഡിയോകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, ദേശീയ-അന്തർദേശീയ സിനിമാ നിർമ്മാതാക്കളെ കേരളത്തിലേക്ക് ആകർഷിക്കാനും ഇത് സഹായിക്കും.

അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് (IFFK) സ്ഥിരമായ വേദി ഒരുക്കലും ആന്റി പൈറസി സെല്ലുകൾ ശക്തമാക്കലും ഇതിന്റെ ലക്ഷ്യങ്ങളാണ്.

മലയാള സിനിമയ്ക്ക് 'വ്യവസായ പദവി'മലയാള ചലച്ചിത്ര രംഗത്തിന് കാതലായ മാറ്റം സമ്മാനിച്ചുകൊണ്ട് സിനിമയ്ക്ക് വ്യവസായ പദവി (Industry Status) നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.

വനിതാ സിനിമാ നിർമ്മാതാക്കൾക്ക് വൻ തുക (7 കോടി രൂപ)വനിതാ സംവിധായകർക്കും നിർമ്മാതാക്കൾക്കുമായി കെ.എസ്.എഫ്.ഡി.സി (KSFDC) വഴി നൽകിവരുന്ന സഹായധനം 1.5 കോടി രൂപയിൽ നിന്നും 7 കോടി രൂപയായി ഉയർത്തി.

ചലച്ചിത്ര വികസന കോർപ്പറേഷന്റെ (KSFDC) ആകെ പ്രവർത്തനങ്ങൾക്കായി 24 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്

4. സാംസ്കാരിക അക്കാദമികൾക്കുള്ള വിഹിതംകേരള സംസ്ഥാന ചലച്ചിത്ര അക്കാദമി: 16 കോടി രൂപ.സംഗീത നാടക അക്കാദമി: 13 കോടി രൂപ.
. പ്രമുഖർക്കുള്ള ആദരവും സ്മാരകങ്ങളുംഎം.ടി. കൾച്ചറൽ പാർക്ക് (കോഴിക്കോട്): എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരോടുള്ള ആദരസൂചകമായി 50 കോടി രൂപ ചെലവിൽ സാംസ്കാരിക പാർക്ക് സ്ഥാപിക്കും. ഇവിടെ പുതിയ തലമുറയ്ക്ക് (Gen Z) ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കാൻ പ്രത്യേക ഇടമുണ്ടാകും.

ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമി (തൃശൂർ): അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണയ്ക്കായി അത്യാധുനിക മ്യൂസിക് അക്കാദമി സ്ഥാപിക്കും

സലിം കുമാർ സ്മാരകം (കൊച്ചി): അന്തരിച്ച പ്രിയ നടൻ സലിം കുമാറിന്റെ ഓർമ്മയ്ക്കായി കൊച്ചിയിൽ സ്മാരകം നിർമ്മിക്കും.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.