Saturday, September 05, 2026
News99 Kerala

മകനെ രക്ഷിക്കാൻ വേണ്ടി പുലിയെ വെട്ടിക്കൊന്നു. അറുപതുകാരനായ പിതാവിനും മകനുമെതിരെ കേസെടുത്ത് വനംവകുപ്പ്

Logo
Editors Pick January 30, 2026 | 07:24 AM
News Image
ഗിർ സോമനാഥ്: സ്വന്തം മകനെ പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി അറുപതുകാരൻ.ബുധനാഴ്ച വൈകുന്നേരം ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലാണ് സംഭവം നടന്നത്.

പുലിയെ കൊന്നത് മകനെ രക്ഷിക്കാനാണെങ്കിലും സംഭവത്തില്‍ വനംവകുപ്പ് പിതാവിനും മകനുമെതിരെ കേസെടുത്തു.

വീടിന് പുറത്തെ ഷെഡില്‍ വിശ്രമിക്കുകയായിരുന്നു 60കാരനായ ബാബുഭായ് നാരൻഭായ് വാജയെ പതുങ്ങി എത്തിയ പുലി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ബാബുഭായിയുടെ നിലവിളി കേട്ട് മുറിക്കുള്ളില്‍ നിന്നും മകൻ ശർദുല്‍ (27) ഓടിയെത്തി. പിതാവിന് നേർക്കുള്ള ആക്രമണം നിർത്തി പുലി മകന്റെ മേല്‍ ചാടിവീഴുകയായിരുന്നു.മകനെ പുലി കടിച്ചുപിടിക്കുന്നത് കണ്ട ബാബുഭായ് ഒട്ടും താമസിയാതെ വീട്ടിലുണ്ടായിരുന്ന അരിവാളെടുത്ത് പുലിയെ നേരിടുകയായിരുന്നു. മിനിട്ടുകള്‍ നീണ്ട ആക്രമണത്തിനൊടുവിലാണ് പുലി ചത്തത്.

പുലിയുടെ ആക്രമണത്തില്‍ ബാബുഭായിക്കും ശർദുലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും അടുത്തുള്ള സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ വന്യമൃഗത്തെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ബാബുഭായിക്കും മകൻ ശർദുലിനുമെതിരെ വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.