Saturday, September 05, 2026
News99 Kerala

വേദി വിടാതെ ട്രംപ്, ഒടുവിൽ ഇൻഫന്റിനോയുടെ ഇടപെടൽ; ലോകകപ്പ് സമ്മാനദാന വേദിയിലെ നാടകീയ രംഗങ്ങൾ ചർച്ചയാകുന്നു

Logo
International July 20, 2026 | 09:50 AM
News Image
ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ സ്പെയിനിന്റെ ചരിത്രവിജയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീഡിയോ. കിരീടം നേടിയ സ്പാനിഷ് ടീമിന് ട്രോഫി സമ്മാനിച്ച ശേഷം വേദിയിൽ നിന്ന് മാറാൻ ട്രംപ് തയ്യാറാകാതിരുന്നതാണ് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിക്ക് ലോകകപ്പ് ട്രോഫി കൈമാറിയ ശേഷം ട്രംപ് ക്യാമറ ഫ്രെയിമിൽ നിന്ന് മാറാതെ അവിടെത്തന്നെ നിൽക്കുകയായിരുന്നു. താരങ്ങൾക്ക് കൈ കൊടുത്തും മറ്റും അവിടെത്തന്നെ തുടർന്ന അദ്ദേഹം വേദി വിട്ടിറങ്ങാൻ കൂട്ടാക്കിയില്ല. ട്രംപ് മാറിയ ശേഷം കിരീടം ഉയർത്താനായി ക്യാപ്റ്റൻ റോഡ്രി കാത്തുനിൽക്കേണ്ടി വന്നത്. ഇതോടെ ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫൻ്റിനോ ഓടിയെത്തി ഇടപെടുകയായിരുന്നു.

ഇൻഫൻ്റിനോ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ട്രംപ് ടീമിനരികിൽ നിന്ന് മാറിനിന്നത്. എന്നാൽ സ്പാനിഷ് ടീം ട്രോഫി ഉയർത്തുമ്പോഴും അദ്ദേഹം ക്യാമറ ഫ്രെയിമിൽ തന്നെ നിന്നിരുന്നു . ഒടുവിൽ സ്പെയിനിന്റെ ആഘോഷങ്ങളെല്ലാം കഴിഞ്ഞ ശേഷമാണ് അദ്ദേഹം വേദി വിട്ടിറങ്ങി. ഈ സംഭവത്തിന്റെ വീഡിയോ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

അതേസമയം, സമ്മാനദാന ചടങ്ങിനായി ട്രംപും ഇൻഫൻ്റീനോയും ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ ഗാലറിയിലുണ്ടായിരുന്ന കാണികൾ കൂവിയാർത്തതും ശ്രദ്ധേയമായിയിരിക്കുന്നു . ന്യൂജെഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടം കാണാൻ 80,000 പേരാണ് എത്തിയിരിക്കുന്നത്. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയ്നിന്റെ വിജയം.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.