Monday, July 20, 2026
News99 Kerala

പശ്ചിമേഷ്യയിൽ യുദ്ധ സമാനമായ സാഹചര്യം

Logo
Editors Pick January 26, 2026 | 04:36 PM
News Image
യുദ്ധസമാനമായ സാഹചര്യം പശ്ചിമേഷ്യയിൽ സൃഷ്ടിച്ചുകൊണ്ട് അമേരിക്കന്‍ നാവികസേനയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പല്‍ വ്യൂഹമായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ചു. ഇറാന്റെ സമുദ്രമേഖലയ്ക്കടുത്ത് കപ്പല്‍ നിലയുറപ്പിച്ചു എന്നാണ് വിവരം. ഇറാനെതിരെയുള്ള ഏതൊരു സൈനിക നീക്കത്തിനും സജ്ജമാകുന്ന വിധം യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പരിധിയിലാണ് ഇപ്പോള്‍ കപ്പല്‍വ്യൂഹമുള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാനില്‍ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക നീക്കത്തിന് ഉത്തരവിട്ടതെന്നാണു വിവരം. മേഖലയിലേക്ക് എത്തിയിരിക്കുന്നത് ഒരു വിമാനവാഹിനിക്കപ്പല്‍, ഗൈഡഡ് മിസൈല്‍ ക്രൂയിസറുകള്‍, വിമാനവിരുദ്ധ യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനി വേധ ഡെസ്‌ട്രോയറുകള്‍ എന്നിവയടങ്ങുന്ന വന്‍ സന്നാഹമാണ്.

അതേസമയം, അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാന്‍. ഇറാന്റെ പരമോന്നത നേതാവ് അലി ഖമനഇയെ ലക്ഷ്യം വെച്ചുള്ള ഏതൊരു നീക്കവും സമ്പൂര്‍ണ യുദ്ധമായി കണക്കാക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം തങ്ങളുടെ പ്രതിരോധത്തെ ബാധിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു.

Comments
Please Login to comment.
LATEST NEWS
വേദി വിടാതെ ട്രംപ്, ഒടുവിൽ ഇൻഫന്റിനോയുടെ ഇടപെടൽ; ലോകകപ്പ് സമ്മാനദാന വേദിയിലെ നാടകീയ രംഗങ്ങൾ ചർച്ചയാകുന്നു
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!