Saturday, September 05, 2026
News99 Kerala

പഞ്ചാബ് കരട് വോട്ടർ പട്ടികയിൽനിന്ന് ബിജെപി എംപി രാഘവ് ചദ്ദ പുറത്ത്

Logo
Editors Pick September 03, 2026 | 08:35 AM
News Image
പഞ്ചാബിലെ കരട് വോട്ടർ പട്ടികയിൽനിന്ന് ബിജെപി രാജ്യസഭാ എംപി രാഘവ് ചദ്ദയുടെ പേര് പുറത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ എസ്ഐആർ പ്രക്രിയയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് പട്ടികയിലാണ് പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായ രാഘവ് ചദ്ദയുടെ പേര് നീക്കം ചെയ്തതായി രേഖപ്പെടുത്തിയിട്ടുള്ളത്. സ്ഥിരമായി താമസം മാറിപ്പോയി എന്ന വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നു.

ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഈ നീക്കത്തിന് പിന്നിലെന്ന് രാഘവ് ചദ്ദ ആരോപിച്ചത്. ആം ആദ്മി പാർട്ടി സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും ഇത് കേവലം ഒരു സാങ്കേതിക പിഴവല്ലെന്നും അദ്ദേഹം ആരോപിച്ചത്.

പഞ്ചാബിലെ മൊഹാലിയിലാണ് രാഘവ് ചദ്ദയുടെ വോട്ടർ ഐഡി രജിസ്റ്റർ ചെയ്തിരുന്നത്. പഞ്ചാബിനെ പ്രതിനിധീകരിക്കുന്ന സിറ്റിങ് രാജ്യസഭാ എംപിയായിട്ടും തന്നെ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തത് ചട്ടവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. . കരട് വോട്ടർ പട്ടിക അന്തിമ പട്ടികയല്ലെന്നും പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി നിലനിൽക്കുന്നതിനാൽ നിയമപരമായ എല്ലാ നടപടികളിലൂടെയും പേര് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം വോട്ടർ പട്ടിക തയ്യാറാക്കുന്നതും പരിശോധിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര ചുമതലയാണെന്നും ഇതിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്നും ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും പഞ്ചാബ് സർക്കാർ വൃത്തങ്ങളും പ്രതികരിച്ചത്.

താൻ ആം ആദ്മി പാർട്ടി വിട്ടത് മുതൽ പാർട്ടി നേതൃത്വം വലിയ അമർഷത്തിലാണെന്ന് രാഘവ് ചദ്ദ ആരോപിച്ചത് . പാർട്ടിക്കെതിരെ നിലപാടെടുത്ത മുൻ നേതാക്കളെ വേട്ടയാടാൻ പഞ്ചാബ് പോലീസിനെയും ഭരണസംവിധാനങ്ങളെയും സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയത് . തന്നെ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ റിപ്പോർട്ട് നൽകിയതും അത് പരിശോധിച്ചതും ഉന്നത തലത്തിൽ അംഗീകരിച്ചതുമെല്ലാം പഞ്ചാബ് സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞുത്.
തിരഞ്ഞെടുപ്പ് ചുമതല കഴിഞ്ഞാൽ തങ്ങളുടെ സ്ഥലംമാറ്റവും കരിയറും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണെന്ന് ഉദ്യോഗസ്ഥർക്ക് നന്നായി അറിയാമെന്നും സർക്കാരിന്റെ സമ്മർദങ്ങൾക്ക് വഴങ്ങിയാണ് ഇത്തരം പ്രതികാര നടപടികൾ ഉദ്യോഗസ്ഥർ നടപ്പാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത് . ആം ആദ്മി പാർട്ടി പഞ്ചാബിൽ ഭരണം നടത്തുന്നുണ്ടാകാം, എന്നാൽ പഞ്ചാബിലെ വോട്ടർ പട്ടിക അവരുടെ സ്വകാര്യ സ്വത്തല്ലെന്നും ചദ്ദ വ്യക്തമാക്കി.

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച കൃത്യമായ മാർഗനിർദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് തന്റെ പേര് ഒഴിവാക്കിയതെന്ന് രാഘവ് ചദ്ദ വാദിച്ചു. കമ്മീഷന്റെ വിശദമായ മാർഗരേഖയിലെ നാലാം വകുപ്പ് പ്രകാരം എംപിമാർ, എംഎൽഎമാർ, ജഡ്ജിമാർ തുടങ്ങിയ ഭരണഘടനാ പദവികൾ വഹിക്കുന്ന ജനപ്രതിനിധികളുടെ പേരുകൾ കരട് വോട്ടർ പട്ടികയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതുണ്ട്. രേഖകളിൽ എന്തെങ്കിലും അവ്യക്തതകൾ ഉണ്ടെങ്കിൽപ്പോലും ആക്ഷേപങ്ങൾ സ്വീകരിക്കുന്ന ഘട്ടത്തിൽ അനുബന്ധ രേഖകൾ ശേഖരിക്കാനായി ഇവരുടെ പേരുകൾ കരട് പട്ടികയിൽ നിലനിർത്തണമെന്നാണ് ചട്ടം.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.