Saturday, September 05, 2026
News99 Kerala

മുകേഷ് അംബാനിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ: സീ പ്രതിസന്ധിയിലായപ്പോൾ ബാങ്ക് വായ്പ തിരികെ നൽകരുതെന്ന് ഉപദേശിച്ചെന്ന് സുഭാഷ് ചന്ദ്ര

Logo
Editors Pick August 29, 2026 | 09:54 AM
News Image
സീ എന്റർടൈൻമെന്റ് വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ ബാങ്ക് വായ്പകൾ പലിശയടക്കം തിരികെ നൽകരുതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഉപദേശിച്ചെന്ന് വെളിപ്പെടുത്തലുമായി എസ്സെൽ ഗ്രൂപ്പ് മുൻ ചെയർമാൻ ഡോ. സുഭാഷ് ചന്ദ്ര. 2019 ജനുവരിയിൽ സീയുടെ ഓഹരികളിൽ ഒറ്റ ദിവസം കൊണ്ട് 40 ശതമാനത്തോളം ഇടിവുണ്ടായതിന് പിന്നിൽ ഷെൽ കമ്പനികളുടെ ഇടപെടലുകൾ ഉണ്ടായിരുന്നുവെന്നും അത് ബോധപൂർവം സൃഷ്ടിക്കപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരിക്കുന്നത്.

ബാധ്യതകൾ പൂർണമായി തീർക്കാനായി സീ കമ്പനി വിൽക്കാനുള്ള സന്നദ്ധതയുമായി മുകേഷ് അംബാനിയെ സമീപിച്ചപ്പോഴാണ് ഒരു ഗുണകാംക്ഷിയെപ്പോലെ അദ്ദേഹം ഇത്തരമൊരു ഉപദേശം നൽകിയതെന്ന് സുഭാഷ് ചന്ദ്ര പറഞ്ഞത് . 'സുഭാഷ് ജി, ബാങ്കുകൾക്ക് പലിശയടക്കം പണം തിരികെ നൽകുന്നത് എന്തിനാണ്? ആരും അങ്ങനെ ചെയ്യാറില്ല' എന്നായിരുന്നു അംബാനി പറഞ്ഞതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

തുടർന്ന് വിദേശ നിക്ഷേപകരായ ഇൻവെസ്‌കോയുമായി ചേർന്ന് സീ ഏറ്റെടുക്കാൻ റിലയൻസ് നീക്കം നടത്തിയെങ്കിലും ആ കരാർ ചെറുകിട ഓഹരി ഉടമകളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതിനാൽ താൻ അത് നിരസിക്കുകയായിരുന്നുവെന്നും സുഭാഷ് ചന്ദ്ര വ്യക്തമാക്കിയത് . അതിനാൽ ആ നിർദേശം തള്ളിക്കളയുകയും തുടർന്ന് സോണിയുമായുള്ള ലയനത്തിലേക്ക് നീങ്ങുകയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.