മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം: കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍
Editors Pick
August 29, 2026 | 07:07 AM
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ ഡിസിസി അംഗം ചേന്തി അനിൽ അറസ്റ്റിലായത് . മുഖ്യമന്ത്രിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അനിലിനെതിരെ നടപടിയെടുക്കാൻ ഡിസിസി പ്രസിഡന്റിനോട് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നു. അതേസമയം, തനിക്കെതിരെയുള്ള നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും താൻ ഗ്രൂപ്പിസത്തിന്റെ ഇരയാണെന്നുമാണ് കസ്റ്റഡിയിലിരിക്കെ ചേന്തി അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത് . കഴക്കൂട്ടത്ത് നിന്നും വിരലടയാളം ശേഖരിച്ച ശേഷം അനിലിനെ വീണ്ടും ശ്രീകാര്യം പോലീസ് സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുപോകുമെന്നാണ് വിവരം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ ചേന്തി അനിലിന് സസ്പെൻഷൻ ലഭിച്ചു....
Comments