Saturday, September 05, 2026
News99 Kerala

ബസ് യാത്രക്കാരിയുടെ സ്വർണ്ണ മാല മോഷ്ടിച്ചു. മൂന്നുമാസത്തിനുശേഷം ആളെ കണ്ടെത്തി പിടികൂടി.

Logo
Editors Pick August 26, 2026 | 04:53 AM
News Image


പാലക്കാട്: ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ ബാഗിൽ നിന്ന് രണ്ട് പവൻ സ്വർണമാല മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനിയെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. സേലം സ്വദേശിനിയും മണികണ്ഠന്റെ ഭാര്യയുമായ ആറായി (40) ആണ് അറസ്റ്റിലായത്.

മംഗലംഡാമിലെ വീട്ടമ്മയായ ലീലയുടെ ബാഗിൽ നിന്നാണ് സ്വർണമാല മോഷണം പോയത്. 2026 മേയ് 19-ന് പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ എസ്.ബി.ഐ ജംഗ്ഷനിൽ നിന്ന് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു മോഷണം.

സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷണം നടത്തിയതായി സംശയിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയും ഇവരുടെ ചിത്രം തിരിച്ചറിയുകയും ചെയ്തു. തുടർന്ന് ഏകദേശം മൂന്ന് മാസത്തിലേറെയായാ അന്വേഷണത്തിലുമായിരുന്നു. ഇതിനിടെയാണ്
സംശയാസ്പദമായ സാഹചര്യത്തിൽ പ്രതിയെ പോലീസ് കാണുന്നത്.

ഓണത്തിരക്കിനിടെ ഗോവിന്ദാപുരത്ത് നിന്ന് തൃശൂരിലേക്ക് പോകുന്ന ബസിൽ പ്രതി കയറിയ വിവരം കൊല്ലങ്കോട് പോലീസിനെ അറിയിക്കുകയും അവരുടെ സഹായത്തോടെ പാലക്കാട് സൗത്ത് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

തിരക്കേറിയ ബസ് റൂട്ടുകളിൽ യാത്ര ചെയ്ത് സ്ത്രീകളുടെ സൈഡ് ബാഗുകളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നതാണ് പ്രതിയുടെ രീതി. ഒരു ദിവസം തന്നെ നിരവധി തവണ മോഷണം നടത്തുകയും ഓട്ടോറിക്ഷകളിൽ രക്ഷപ്പെടുകയും ചെയ്യുന്നതായും പോലീസ് പറയുന്നു.

പ്രതിക്ക് മറ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ സമാനമായ കേസുകളുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചു. ഓണം പ്രമാണിച്ച് പൊതുസ്ഥലങ്ങളിലും ബസുകളിലും മോഷണം തടയുന്നതിനായി പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ എം.ആർ. അരുൺ കുമാർ, എസ്.ഐ. അജാസുദ്ദീൻ, ബാലകൃഷ്ണൻ, എ.എസ്.ഐ. സുഗുണ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, രാജീദ് ആർ., സുബി, ഷാലു കെ.എസ്., അജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.