Saturday, September 05, 2026
News99 Kerala

ഭീകരവിരുദ്ധ പട്ടികയിൽ നിന്നുള്ള ചരിത്രപരമായ മടക്കം: പതിറ്റാണ്ടുകളായി തുടർന്ന ഉപരോധങ്ങൾക്ക് വിരാമമിട്ട് സിറിയയെ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി ഒഴിവാക്കി.

Logo
Editors Pick August 25, 2026 | 08:51 AM
News Image
സിറിയയെ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി ഒഴിവാക്കിയത് . പ്രസിഡൻ്റ് അഹമ്മദ് അശ്ശറായുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കാൻ തയാറായതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി ഉണ്ടായത് . 14 വർഷത്തെ നീണ്ട ആഭ്യന്തര യുദ്ധത്തിൻ്റെ കെടുതികളിൽ നിന്ന് കരകയറാനും രാജ്യത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഈ തീരുമാനം വലിയ മുതൽക്കൂട്ടാകുമെന്നാണ് സിറിയൻ സർക്കാരിന്റെ വിലയിരുത്തൽ ഉണ്ടായിരിക്കുന്നത്.

പതിറ്റാണ്ടുകളായി തുടർന്ന ഉപരോധ പട്ടികയിൽ നിന്നാണ് അമേരിക്ക സിറിയയെ നീക്കം ചെയ്തിരിക്കുന്നത്. ജൂലൈ 8-ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഈ തീരുമാനം കോൺഗ്രസിനെ അറിയിച്ചിരുന്നത്. തുടർന്ന് 45 ദിവസത്തെ കോൺഗ്രസ് അവലോകന കാലയളവ് പൂർത്തിയായതോടെയാണ് തീരുമാനം നിലവിൽ വന്നത്. അന്താരാഷ്ട്ര ഭീകരവാദ പ്രവർത്തനങ്ങളിൽ നിന്ന് സിറിയ പൂർണമായി അകലം പാലിക്കുമെന്ന് പ്രസിഡൻ്റ് അഹമ്മദ് അശ്ശറാ നൽകിയ ഉറപ്പുകളുടെയും പുതിയ നടപടികളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്കയുടെ നടപടിയെ സിറിയൻ പ്രസിഡൻ്റ് സ്വാഗതം ചെയ്തു. വേദന നിറഞ്ഞ പഴയ കാലം അവസാനിപ്പിച്ച് വികസനത്തിന്റെയും പുനർനിർമ്മാണത്തിന്റെയും പുതിയ കാലത്തേക്ക് രാജ്യം കടക്കുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരികുന്നത്.

1979-ൽ മുൻ പ്രസിഡന്റ് ഹാഫിസുൽ അസദിൻ്റെ കാലത്താണ് സിറിയയെ യുഎസ് പട്ടികയിൽ ഉൾപ്പെടുത്തിയത്. തുടർന്ന് ബശ്ശാറുൽ അസദിൻ്റെ ഭരണകാലത്തും നിയന്ത്രണങ്ങൾ തുടർന്നത്. ഒടുവിൽ 2024 ഡിസംബറിലെ വിപ്ലവത്തിലൂടെയാണ് ബശ്ശാർ പുറത്താക്കപ്പെട്ടത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.