വടക്കൻ കേരളത്തിനു മുകളിൽ ചക്രവാത ചുഴി ഒഡീഷയ്ക്ക് സമീപം ന്യൂനമർദ്ദം നബിദിനത്തിനും തിരുവോണത്തിനും മഴ സാധ്യത.
Editors Pick
August 24, 2026 | 04:50 AM
ഇന്ന് എട്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ,തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിട്ടുള്ളത്.
വടക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴിയും ബംഗാൾ ഉൾക്കള്ളലിനു മുകളിൽ ഒഡീഷ തീരത്തോട് ചേർന്ന് ന്യൂനമർദ്ദവും നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ തിരുവോണം കഴിയുന്നതുവരെ മഴയ്ക്ക് സാധ്യതയുണ്ട്.
വടക്കൻ കേരളത്തിനു മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിലാണ് ചക്രവാതെ ചുഴി സ്ഥിതിചെയ്യുന്നത്. ബംഗാൾ ഉൾക്കടലിൽ ഇന്നലെ പുലർച്ചെ അഞ്ചരയുടെ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ രാത്രി 9 മണിക്കുള്ള വിവരം അനുസരിച്ച് വടക്കൻ തീരദേശത്തിനും പശിമ ബംഗാളിനോട് ചേർന്നുള്ള ഗംഗസമതല പ്രദേശത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
അമൃതസർ ,മുസാഫർ, നഗർ, ഷാജഹാൻപൂർ, ലക്‌നൗ ,ജംഷെഡ്പൂർ, എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന മൺസൂൺ ട്രഫ് എന്ന കാലവർഷം മഴപ്പാത്തി ഇപ്പോൾ രൂപപ്പെട്ട ന്യൂനമർദ്ദത്തിലൂടെ കടന്നുപോകുന്നുണ്ട്.
ഈ സിസ്റ്റങ്ങൾ കേരളം തമിഴ്നാട് കർണാടക ആന്ധ്രപ്രദേശ് തെലങ്കാന തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളിൽ ഇടിയോടെ മഴ സാധ്യത വർദ്ധിപ്പിക്കും. ഓഗസ്റ്റ് 27 വരെ കേരളത്തിൽ വ്യാപകമായ മഴ സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
കേരളത്തിൽ ഇന്നുവരെ 24% മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊണ്ടോട്ടി മലപ്പുറം ഉൾപ്പെടെ മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖല ,ഇടനാട്, പ്രദേശങ്ങൾ തൃശ്ശൂർ, ജില്ലയുടെ കിഴക്കൻ മേഖല പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട് ഉൾപ്പെടെയുള്ള പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ മൂവാറ്റുപുഴ ഉൾപ്പെടെയുള്ള എറണാകുളം ജില്ലയുടെ കിഴക്കൻ മേഖല തൊടുപുഴ ഉൾപ്പെടെ ഇടുക്കിയുടെ പരിസരപ്രദേശങ്ങൾ പത്തനംതിട്ട കോട്ടയം ജില്ലകൾ ആലപ്പുഴ ജില്ല കൊല്ലം ജില്ലയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിലും ഇന്ന് മഴയ്ക്ക് സാധ്യത
Comments