മാസപ്പടി കേസ് വീണയ്ക്കെതിരെ ഫെമ ചുമത്തും റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും അന്വേഷണം
Editors Pick
August 20, 2026 | 10:52 AM
സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിചിരിക്കുന്നു . 2021-ൽ 'സോളസ്' പരസ്യക്കമ്പനിക്ക് വീണ വിജയൻ പണം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ തുക തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഉപയോഗിച്ചതെന്നാണ് ഇഡിക്ക് ലഭിച്ച പ്രാഥമിക വിവരം. കമ്പനിക്ക് നൽകിയ തുക സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതാണോ എന്ന കാര്യത്തിൽ ഇഡി വരുംദിവസങ്ങളിൽ വ്യക്തത വരുത്തും. വീണയുടെ ഡയറിയിൽ നിന്നാണ് ഈ സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങൾ ലഭിച്ചിരിക്കുന്നത്.
അതേസമയം, കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ വിദേശനാണയ വിനിമയ നിരോധന നിയമപ്രകാരം (ഫെമ) കേസ് ചുമത്തും. ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം ഉണ്ട്. വീണയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കിയ ഇഡി, ഈ പണം ആർക്കാണ് കൈമാറിയതെന്ന് വിശദമായി പരിശോധിചിരിക്കും. വരുമാന പരിധിക്കും അപ്പുറമുള്ള വീണയുടെ പണമിടപാടുകളിൽ കൂടുതൽ അന്വേഷണം നടക്കും. വീണ ഉപയോഗിച്ചിരുന്ന സിം കാർഡ് റിയാസിന്റെ സുഹൃത്തായ നന്ദുലാലിന്റെ പേരിലുള്ളതാണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എന്തിനാണ് സിം കാർഡ് നൽകിയതെന്ന് അറിയില്ലെന്നാണ് നന്ദുലാൽ നൽകിയ മൊഴി ഉള്ളത് . ഇന്റർനെറ്റ് കോളിനായാണ് വീണ ഈ സിം കാർഡ് ഉപയോഗിച്ചതെന്നാണ് ഇഡിയുടെ നിഗമനം ഉള്ളത്.
Comments