Sunday, September 06, 2026
News99 Kerala

ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ചു; 16-കാരനായ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം, ജനനേന്ദ്രിയത്തിന് ഗുരുതര പരുക്ക്

Logo
Editors Pick August 19, 2026 | 07:37 AM
News Image
സ്ഥാപനത്തിലെ ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ചതിന്റെ പകയിൽ 16 വയസ്സുകാരനായ സഹപാഠിയെ മറ്റു വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചിരിക്കുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിന് അടിയേറ്റ് തകരാർ സംഭവിച്ചത്. തൊടുപുഴയിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് സർവീസ് പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.

11 വിദ്യാർഥികൾ മൂന്ന് മുറികളിലായി താമസിക്കുന്ന ഹോസ്റ്റലിൽ വച്ചായിരുന്നു മർദ്ദനം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർഥി വിവരം അധ്യാപകനെ അറിയിച്ചിരിക്കുന്നത് . തുടർന്ന്, അധ്യാപകന്റെ നിർദേശപ്രകാരം ലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി നൽകുകയും ചെയ്തത്.

ദൃശ്യങ്ങൾ സ്ഥാപനത്തിന് കൈമാറിയെങ്കിലും കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറായില്ലെന്ന് പരാതിയുണ്ട്. പകരം, ദൃശ്യങ്ങൾ പകർത്തിയ വിദ്യാർഥിയോട് അത് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.