ഫലസ്തീനികൾക്ക് ജീവിക്കാൻ അർഹതയില്ല: വീണ്ടും വംശഹത്യ ആഹ്വാനവുമായി തീവ്ര വലതുപക്ഷ ഇസ്രയേലി മന്ത്രി
Editors Pick
August 17, 2026 | 07:15 AM
ഗസ്സയെക്കുറിച്ചും ഫലസ്തീനികളെക്കുറിച്ചും വീണ്ടും കടുത്ത വിദ്വേഷ പരാമർശങ്ങളുമായി ഇസ്രയേലിന്റെ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻ ഗ്വിർ. ഗസ്സയിൽ ഓരോ രാത്രിയും 30 മുതൽ 40 വരെ ഫലസ്തീനികളെ കൊന്നൊടുക്കണമെന്നും, അവർ മനുഷ്യർ പോലുമല്ലെന്നും ബെൻ ഗ്വിർ പറഞ്ഞിരിക്കുന്നത് . 2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗസ്സയിൽ ബന്ദിയാക്കപ്പെട്ട റോം ബ്രാസ്ലാവ്സ്‌കിയുമായുള്ള പോഡ്‌കാസ്റ്റ് സംഭാഷണത്തിനിടെ ബെൻ ഗ്വിർ നടത്തിയ വിവാദ പരാമർശങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയിലായിരിക്കുന്നത്.
ഉടനടി ഭീഷണിയുണ്ടാക്കാത്തവരെപ്പോലും ഇസ്രയേൽ പ്രതിരോധ സേന എത്രയും പെട്ടെന്ന് ഇല്ലാതാക്കണമെന്നും അവർ ജീവിക്കാൻ അർഹതയില്ലാത്തവരാണ്, അവർ ജീവിക്കാൻ പാടില്ലെന്നും മന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. റോം ബ്രാസ്ലാവ്സ്കിയുടെ 'ഒക്ടോബർ 8' എന്ന പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ് ബെൻ ഗ്വിർ ഈ കടുത്ത വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സർക്കാരിലെ നിർണ്ണായക ഘട്ട പദവി വഹിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.
Comments