Saturday, September 05, 2026
News99 Kerala

ബെംഗളൂരു കെഎസ്ആർടിസി അപകടം അട്ടിമറിയോ? ബസിന് സമീപത്ത് മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി ദുരൂഹതയേറുന്നു.

Logo
Editors Pick August 14, 2026 | 11:11 AM
News Image
ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കി ബെംഗളൂരു ബിഡദിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ സംഭവത്തിൽ ദുരൂഹതയേറുന്നു. അപകടത്തിൽപ്പെട്ട ബസിന് സമീപത്തുനിന്ന് രക്ഷാപ്രവർത്തകർ മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതോടെ ഇതൊരു ആസൂത്രിതമായ അട്ടിമറിയാണോ എന്ന സംശയം ബലപ്പെട്ടത് . സംഭവത്തിൽ കർണാടക പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അപകടം നടന്ന പ്രദേശത്തിന് സമീപത്തുവെച്ച് കേരളത്തിൽ നിന്നെത്തിയ മറ്റൊരു കെഎസ്ആർടിസി ബസിന് നേരെയും അജ്ഞാതർ മുട്ടയെറിഞ്ഞ സംഭവം പുറത്തുവന്നിരുന്നത് . ഡ്രൈവർ സമയോചിതമായി ഇടപെട്ടതുകൊണ്ട് മാത്രമാണ് അന്ന് വലിയൊരു അപകടം ഒഴിവായിരിക്കുന്നത് . ഇതിന് പിന്നാലെയാണ് അപകടത്തിൽപ്പെട്ട ബസിന് സമീപത്തുനിന്നും മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഓടുന്ന വാഹനത്തിന്റെ മുൻവശത്തെ ചില്ലിലേക്ക് മുട്ടയെറിയുമ്പോൾ, ഡ്രൈവർ വൈപ്പർ പ്രവർത്തിപ്പിക്കുകയും അത് ചില്ലിലാകെ പടർന്ന് കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ട് വാഹനം അപകടത്തിൽപ്പെടുകയുമാണ് ഇത്തരം സംഘങ്ങളുടെ രീതി. ഇത്തരത്തിൽ ആസൂത്രിതമായി നടന്ന ഒരു അട്ടിമറി ശ്രമമാണോ ജീവനക്കാരുടെ മരണത്തിന് കാരണമായതെന്നാണ് പൊലീസ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നുണ്ട്.

ഓഗസ്റ്റ് എട്ടിന് ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപമാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഡീലക്സ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞിരിക്കുന്നത് അപകടത്തിൽ ബസ് ഡ്രൈവറായ കോഴിക്കോട് നടക്കാവ് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടറായ കോവൂർ സ്വദേശി എൻ.എം. അരുൺ എന്നിവർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നത്.

ബസ് അമിതവേഗതയിലായിരുന്നുവെന്ന് കെഎസ്ആർടിസിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നെങ്കിലും, ഡ്രൈവർക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നതായി വ്യക്തമായിരുന്നു. അതിനാൽ ഡ്രൈവർ ഉറങ്ങിപ്പോയതാകാനുള്ള സാധ്യത കുറവാണ്. ബസിന് നേരെ അജ്ഞാതർ മുട്ടയെറിഞ്ഞതിനെത്തുടർന്ന് കാഴ്ച തടസ്സപ്പെട്ട് നിയന്ത്രണം വിട്ടാണോ വാഹനം മറിഞ്ഞത് എന്നതിലേക്കാണ് കർണാടക പൊലീസിന്റെ അന്വേഷണം ഇപ്പോൾ നീളാന് കാരണമായത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.