Saturday, September 05, 2026
News99 Kerala

മാളിക്കടവ് കൊലപാതക കേസ് പ്രതി വൈശാഖൻ വീട്ടിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ

Logo
Editors Pick August 14, 2026 | 06:41 AM
News Image
നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതി ജീവനൊടുക്കിയിരിക്കുന്നു. യുവതിയെ സ്വന്തം വർക്ക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹത്തെ പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖൻ (35) ആണ് മരിച്ചിരിക്കുന്നത്. കുറച്ചുദിവസങ്ങൾക്ക് മുൻപാണ് ഇയാൾക്ക് കേസിൽ ജാമ്യം ലഭിച്ചിരിക്കുന്നത്.

വ്യാഴാഴ്ച സ്വന്തം വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ ഇയാളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചത്.

കഴിഞ്ഞ ജനുവരി 24-നാണ് മാളിക്കടവിലുള്ള വൈശാഖന്റെ വർക്ക്ഷോപ്പിൽ വെച്ച് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അരുംകൊല നടന്നിരിക്കുന്നത് . യുവതിക്ക് പതിനാറ് വയസ്സുള്ളപ്പോൾ മുതൽ പ്രതിയുമായി അടുപ്പമുണ്ടായിരുന്നത് . വൈശാഖന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം യുവതി തന്റെ ഭാര്യയെ അറിയിക്കുമെന്ന് ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നത്.

ഒന്നിച്ചു ജീവനൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ കഴുത്തിൽ കുരുക്കിട്ട ശേഷം ഇയാൾ അവർ നിന്നിരുന്ന സ്റ്റൂൾ തട്ടിത്തെറിപ്പിക്കുകയായിരുന്നത് . അതിന് ശേഷം യുവതി തൂങ്ങിനിൽക്കുമ്പോഴും, പിന്നീട് താഴെ ഇറക്കി കിടത്തിയ സമയത്തും മൃതദേഹത്തെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചത് . വർക്ക്ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോലീസിന് ഈ നിർണ്ണായക തെളിവുകൾ ലഭിച്ചിരിക്കുന്നത്. കൊലപാതകത്തിന് ശേഷം തന്റെ ഭാര്യയെ വിവരമറിയിച്ച പ്രതി, അവർക്കൊപ്പമാണ് യുവതിയെ കാറിൽ കയറ്റി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരിക്കുന്നത്.

ഏപ്രിൽ 29-ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ആർ. രഞ്ജിത്ത് 490 പേജുള്ള കുറ്റപത്രം കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നത്. കൊലപാതകം, മൃതദേഹത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾക്ക് പുറമെ, പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപേ പീഡനം നടന്നതായി കണ്ടെത്തിയതിനാൽ പോക്സോ കേസും ഇയാൾക്കെതിരെ ചുമത്തിയിരുന്നത് . റിമാൻഡ് കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.