Saturday, September 05, 2026
News99 Kerala

ട്രംപിന്റെ 'കാറ്ററിങ്, വാൻ എസ്കേപ്പ് ഇസ്രയേൽ നാടകം ഇറാൻ ആക്രമണം ഉണ്ടാകുമെന്ന് വ്യാജ ഇ്ന്റലിജൻസ് ഇറക്കി പറ്റിച്ചു; സമാധാന ചർച്ച പൊളിക്കാനുള്ള തന്ത്രമെന്ന് തുർക്കി

Logo
Editors Pick August 13, 2026 | 05:40 AM
News Image
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വിമാനമായ 'എയർഫോഴ്സ് വണ്ണിന്' നേരെ ഇറാൻ മിസൈലാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് ഇസ്രയേൽ നൽകിയ രഹസ്യാന്വേഷണ മുന്നറിയിപ്പ് വ്യാജമാണെന്ന് തുർക്കി. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും സമാധാന ചർച്ചകളിലേക്ക് കടക്കാനും അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെട്ട ധാരണകൾ തകർക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ മെനഞ്ഞെടുത്ത ആസൂത്രിത ഗൂഢാലോചനയാണിതെന്ന് തുർക്കി രഹസ്യാന്വേഷണ വിഭഗം സംശയം പ്രകടിപ്പിച്ചതായി 'മിഡിൽ ഈസ്റ്റ് ഐ' റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തുർക്കിയിൽ കഴിഞ്ഞ മാസം നടന്ന നാറ്റോ ഉച്ചകോടിക്കിടെയായിരുന്നു സംഭവം നടന്നിരിക്കുന്നത് . യു.എസ് പ്രസിഡന്റ് സഞ്ചരിക്കുന്ന എയർഫോഴ്സ് വൺ വിമാനത്തിന് നേരെ ഇറാൻ മിസൈൽ വിക്ഷേപിക്കാൻ പദ്ധതിയിടുന്നുവെന്നായിരുന്നു ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് പെന്റഗണിനും വൈറ്റ് ഹൗസിനും ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത് . എന്നാൽ, തുർക്കി നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ ഇത്തരമൊരു ആക്രമണ പദ്ധതി ഇറാൻ ആസൂത്രണം ചെയ്യാൻ ഒരു സാധ്യതയുമില്ലെന്നാണ് തുർക്കി വൃത്തങ്ങൾ സംശയിക്കുന്നു .

അങ്കാറ എയർപോർട്ടിന് തൊട്ടടുത്തുള്ള സ്വകാര്യ കെട്ടിടങ്ങളിൽനിന്ന്, തോളിൽ വെച്ച് പ്രയോഗിക്കാവുന്ന മിസൈലുകൾ ഉപയോഗിച്ച് ട്രംപിന്റെ പുതിയ എയർഫോഴ്സ് വൺ വിമാനം ആക്രമിക്കാൻ ഇറാൻ രഹസ്യ വിഭാഗം പദ്ധതിയിടുന്നുവെന്നാണ് ഇസ്രയേൽ അമേരിക്കയ്ക്ക് കൈമാറിയ സന്ദേശം ഉണ്ടായത്. ഇസ്രയേൽ നൽകിയ മുന്നറിയിപ്പ് അങ്ങേയറ്റം ഗുരുതരമാണെന്നു കരുതിയ യു.എസ് സീക്രട്ട് സർവീസ് അടിയന്തര സുരക്ഷാ മാറ്റങ്ങൾ വരുത്തിയത്.

വിമാനത്താവളത്തിന് 500 മീറ്റർ മാത്രം അകലെ ജനവാസ കേന്ദ്രങ്ങളുള്ളതിനാൽ ട്രംപിന്റെ മടക്കയാത്ര അങ്കാറ എയർപോർട്ടിൽനിന്നു ജനവാസ മേഖലകളിൽനിന്ന് വളരെ അകലെയുള്ള എസെൻബോഗ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റിയത് . അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ കുറവുള്ള പുതിയ വിമാനത്തിന് പകരം കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള പഴയ എയർഫോഴ്സ് വൺ വിമാനം അടിയന്തരമായി എത്തിച്ചത്.

വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, പഴയ എയർഫോഴ്സ് വണ്ണിൽ കയറിയ ട്രംപിനെ പിന്നീട് അതീവ രഹസ്യമായി ഒരു കാറ്ററിങ് വാഹനത്തിൽ കയറ്റിയത്. ഒപ്പമുണ്ടായിരുന്ന സി-32 എന്ന മറ്റ് യു.എസ് സർക്കാർ വിമാനത്തിലേക്ക് മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. നേരത്തെയും ട്രംപിന് നേരെ വധശ്രമത്തിന് ഇറാൻ നീക്കം നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നതിനാലാണ് അമേരിക്കൻ ഉദ്യോഗസ്ഥർ ഈ സന്ദേശം ഗൗരവമായി എടുത്തിരിക്കുന്നത്.

തുർക്കി സുരക്ഷാ വിഭാഗം അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയെങ്കിലും, ഇസ്രയേൽ കൈമാറിയ റിപ്പോർട്ട് ഒരിക്കലും സത്യമാകാൻ വഴിയില്ലെന്ന് അവർക്ക് തുടക്കത്തിൽ തന്നെ വ്യക്തമായിരുന്നു. ശക്തമായ സുരക്ഷാ പരിശോധനകളും ചെക്ക്പോസ്റ്റുകളും നിലനിൽക്കുന്ന അങ്കാറയിൽ, തോളിൽവച്ച് ഉപയോഗിക്കുന്ന മിസൈലുകളും വഹിച്ച് കടന്നുവരാനോ രഹസ്യ കേന്ദ്രങ്ങൾ ഉണ്ടാക്കാനോ ഇറാൻ ഏജന്റുകൾക്ക് സാധിക്കില്ല.

മുൻപ് തുർക്കിയിലുള്ള ഇറാനിയൻ വിമതരെ തട്ടിക്കൊണ്ടുപോകാനോ വധിക്കാനോ ഇറാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, ഇത്രയും സങ്കീർണമായ നീക്കങ്ങൾക്ക് ഇറാൻ തുനിഞ്ഞിട്ടില്ല. യുദ്ധം ആരംഭിച്ചത് മുതൽ തുർക്കിയുമായി ഇറാൻ നല്ല ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ തുർക്കിയെ ശത്രുപക്ഷത്താക്കുന്ന നീക്കത്തിന് ഒരു കാരണവശാലും അവർ തുനിയുകയില്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പിച്ചുപറയുന്നത്.

ഇറാനുമായുള്ള യുദ്ധം അവസാനിച്ചുവെന്നും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും നാറ്റോ ഉച്ചകോടിക്കിടെ എർദോഗനുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് വ്യക്തമാക്കിയിരുന്നത് . എന്നാൽ, ഇറാനെതിരെയുള്ള ആക്രമണം ശക്തമാക്കാനും ഇറാൻ നേതാക്കളെ വധിക്കാനും ആഗ്രഹിച്ചിരുന്ന ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അജണ്ടയ്ക്ക് പൂർണമായും എതിരായിരുന്നു ട്രംപിന്റെ ഈ നിലപാട് ഉണ്ടായത്.

കൂടാതെ, റഷ്യൻ നിർമിത എസ്-400 മിസൈൽ സംവിധാനം വാങ്ങിയതിന് തുർക്കിക്കുമേൽ ചുമത്തിയ ഉപരോധങ്ങൾ നീക്കുമെന്നും തുർക്കിക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ നൽകുമെന്നും എർദോഗന് ട്രംപ് ഉറപ്പുനൽകിയിരുന്നത്. തുർക്കിക്ക് എഫ്-35 നൽകുന്നത് മേഖലയിലെ ഇസ്രയേലിന്റെ സൈനിക മേൽക്കോയ്മ തകർക്കുമെന്ന് ഭയന്ന നെതന്യാഹു ഇതിനെ ശക്തമായി എതിർത്തിരുന്നത്.

യു.എസ്-ഇറാൻ ചർച്ചകൾ തകർക്കാനും, ട്രംപിന്റെ സുരക്ഷകരായി തങ്ങളെ ചിത്രീകരിക്കാനും, എർദോഗനുമായുള്ള ട്രംപിന്റെ അടുത്ത ബന്ധത്തിൽ വിള്ളലുണ്ടാക്കാനുമാണ് നെതന്യാഹു ഈ വ്യാജ കഥ മെനഞ്ഞതെന്നാണ് അങ്കാറയിലെ ഉന്നത വൃത്തങ്ങൾ വിലയിരുത്തിയിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.