Saturday, September 05, 2026
News99 Kerala

മലപ്പുറം ജില്ല അസിസ്റ്റന്റ് കലക്ടറായി(അസിസ്റ്റന്റ് ജില്ലാ മജിസ്ട്രേറ്റ്) നിയമിതനായ പി.ഒ. സാദിഖിന് കെ.ഡി.എഫ് ആദരം

Logo
Editors Pick August 11, 2026 | 12:44 PM
News Image
തിരൂരങ്ങാടി: മലപ്പുറം ജില്ല അസിസ്റ്റന്റ് കലക്ടറായി (അസിസ്റ്റന്റ് ജില്ലാ മജിസ്ട്രേറ്റ്) നിയമിതനായ പി.ഒ. സാദിഖിന് കേരള ഡെവലപ്മെന്റ് ഫോറം (കെ.ഡി.എഫ്) ആദരവ് നൽകി.

പൊതുസേവന രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും ഉത്തരവാദിത്തപരമായ ഔദ്യോഗിക സേവനവും പരിഗണിച്ചാണ് കെ.ഡി.എഫിന്റെ നേതൃത്വത്തിൽ ആദരവ് സംഘടിപ്പിച്ചത്. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി.പി. സുബൈർ ആനങ്ങാടി, ഷൈനി പട്ടാളത്തിൽ എന്നിവർ ചേർന്ന് പി.ഒ. സാദിഖിനെ അദ്ദേഹത്തിന്റെ ചേമ്പറിൽ നേരിട്ട് പോയി ആദരിച്ചു.

സാമൂഹികവും - സാംസ്കാരികവും - ഭരണപരവുമായ മേഖലകളിൽ മലപ്പുറത്തിന് മാതൃകാപരമായ മാറ്റങ്ങളാണ് പി.ഒ. സാദിഖിന്റെ പുതിയ ഉത്തരവാദിത്തമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന് കെ.ഡി.എഫ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

പുതിയ പദവിയിൽ ജനോപകാരപ്രദമായ മികച്ച സേവനം കാഴ്ചവെക്കാൻ സാധിക്കട്ടെയെന്നും എന്നും ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ ഉതകട്ടെയെന്നും സംസ്ഥാന പ്രസിഡന്റ് അബ്ദുൽ അസീസ് കടലുണ്ടി ആശംസിച്ചു.

ഫോട്ടോ :- കെ ഡി എഫ് സംസ്ഥാന ഭാരവാഹികൾ മലപ്പുറം എ ഡി എം പി ഒ സാദിഖിന് ആദരവ് നൽകുന്നു

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.