Saturday, September 05, 2026
News99 Kerala

പാലക്കാട് ഡി.ടി.പി.സി ഓണാഘോഷം ഓഗസ്റ്റ് 25 മുതൽ 28 വരെ; നാല് വേദികളിലായി ആഘോഷരാവുകൾ

Logo
Editors Pick August 11, 2026 | 07:15 AM
News Image
ഡി.ടി.പി.സി ഓണാഘോഷം ഓഗസ്റ്റ് 25 മുതല്‍ നാല് വേദികളിൽ
പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭ്യമുഖ്യത്തില്‍ ജില്ലാതല ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 25 മുതല്‍ 28 വരെ വിപുലമായി സംഘടിപ്പിക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.


നാല് വേദികളിലായാണ് പരിപാടികള്‍. രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, പോത്തുണ്ടി ഉദ്യാനം, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് എന്നിവയാണ് വേദികള്‍. രാപ്പാടിയില്‍ നാല് ദിവസവും മറ്റു വേദികളിൽ രണ്ടു ദിവസങ്ങളിലായാണ് പരിപാടികള്‍ നടത്തുക.
പാലക്കാടിന്റെ തനത് കലകളെയും കലാകാരരെയും ഉള്‍പ്പെടുത്തിയുള്ള പരിപാടികളാകും സംഘടിപ്പിക്കുക. രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയമാണ് പ്രധാനവേദി. മറ്റു വേദികളില്‍ ഉള്‍പ്പെടെ ദീപാലങ്കാരം സജ്ജീകരിക്കും. ഓണാഘോഷപരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സംഘാടകസമിതി രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പാലക്കാട് നഗരസഭാ ചെയര്‍മാന്‍ എന്നിവര്‍ രക്ഷാധികാരിയായ സമിതിയുടെ ചെയര്‍മാന്‍ ജില്ലാ കലക്ടറാണ്. വി രാമചന്ദ്രനെ ജനറല്‍ കണ്‍വീനറായും എച്ച് മുബാറക്കിനെ ജോയിന്റ് കണ്‍വീനറായും തിരഞ്ഞെടുത്തു. ടൂറിസം വകുപ്പ് ഡി.ഡി, ഡി.ടി.പി.സി സെക്രട്ടറി എന്നിവരാണ് മറ്റ് ജോയിന്റ് കണ്‍വീനര്‍മാര്‍. യോഗത്തില്‍ പ്രോഗ്രാം, ഫിനാന്‍സ്- സ്‌പോസര്‍ഷിപ്പ്, പബ്ലിസിറ്റി, സെക്യൂരിറ്റി, വൊളന്റിയര്‍ എന്നീ സബ് കമ്മിറ്റികളും രൂപീകരിച്ചു.
ജില്ലാ കലക്ടര്‍ കെ സുധീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ രമേശ് പിഷാരടി, എ പ്രഭാകരന്‍, കെ പ്രേംകുമാര്‍, ടി.എം ശശി, ഡി.ടി.പി.സി സെക്രട്ടറി എസ് വി സില്‍ബെര്‍ട്ട് ജോസ്, സാംസ്കാരിക പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.