Saturday, September 05, 2026
News99 Kerala

ഗുണനിലവാരമില്ലാത്ത 'കേര ഡയമണ്ട്' വെളിച്ചെണ്ണയു വിൽപ്പന നിരോധിച്ചു

Logo
Editors Pick August 11, 2026 | 06:43 AM
News Image
വ്യാജ മേൽവിലാസത്തിൽ നിർമിച്ച് വിപണിയിലെത്തിച്ച ‘കേര ഡയമണ്ട്’ ബ്രാൻഡ് വെളിച്ചെണ്ണയുടെ സംഭരണവും വിതരണവും വിൽപ്പനയും നിരോധിച്ച് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഉത്തരവിട്ടിരിക്കുന്നത് . കുന്നത്തൂർ, ചടയമംഗലം ഭക്ഷ്യസുരക്ഷാ സർക്കിളുകളിൽ നിന്ന് ശേഖരിച്ച വെളിച്ചെണ്ണ സാമ്പിളുകൾ തിരുവനന്തപുരം ഗവ. അനലിറ്റിക്കൽ ലാബിൽ പരിശോധിച്ചപ്പോൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ഉണ്ടായത്.

‘ദാസ് ഓയിൽ ഇൻഡസ്ട്രീസ്, തയ്യിൽ ബിൽഡിങ്, യൂണിറ്റ് നമ്പർ 1/77, പാലക്കാട്’ എന്ന വിലാസത്തിലാണ് വെളിച്ചെണ്ണ വിപണിയിലിറക്കിയിരുന്നത്. എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഈ നിർമ്മാണ വിലാസം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ബ്രാൻഡിലോ വിലാസത്തിലോ ഉള്ള വെളിച്ചെണ്ണ വ്യാപാരികൾ സ്റ്റോക്ക് ചെയ്യാനോ വിൽപ്പന നടത്താനോ പാടില്ലെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയത്. പരിചയമില്ലാത്ത ബ്രാൻഡുകളുടെയും ബില്ലില്ലാത്തതുമായ വെളിച്ചെണ്ണ പൊതുജനങ്ങൾ വാങ്ങരുതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽക്കി. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാവുന്നതാണ്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.