കറുത്തവാവും: വിലങ്ങൻ കുന്നിലെ അശോക വനവും - ...
Story
August 11, 2026 | 03:12 AM
കറുത്തവാവും: വിലങ്ങൻ കുന്നിലെ അശോക വനവും - ...
ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ കൃത്യമായി ഒരേ നേർരേഖയിൽ വരുമ്പോൾ, ചന്ദ്രന്റെ സൂര്യപ്രകാശം പതിക്കുന്ന ഭാഗം ഭൂമിക്ക് അഭിമുഖമായി വരാത്ത അവസ്ഥയെയാണ് നമ്മൾ 'കറുത്തവാവ്' അല്ലെങ്കിൽ 'അമാവാസി' എന്ന് വിളിക്കുന്നത്. ഈ സമയം രാത്രിയിൽ ആകാശത്ത് ചന്ദ്രനെ കാണാൻ സാധിക്കില്ല. ജ്യോതിശാസ്ത്രപരമായും ഭാരതീയ സംസ്കാരത്തിലും കറുത്തവാവിന് വലിയ പ്രാധാന്യമുണ്ട്.
സൂര്യനും ചന്ദ്രനും ഭൂമിയുടെ ഒരു വശത്ത് വരുന്നതിനാൽ, രണ്ടിന്റെയും ആകർഷണബലം ഒന്നിച്ചു പ്രവർത്തിക്കുകയും ഈ ദിവസങ്ങളിൽ കടലിൽ ശക്തമായ വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുകയും ചെയ്യുന്നു. സൂര്യഗ്രഹണം സംഭവിക്കുന്നത് കറുത്തവാവ് ദിവസങ്ങളിലാണ്.
സാംസ്കാരികവും ആചാരപരവുമായ പ്രാധാന്യം
കേരളീയ സങ്കൽപ്പത്തിലും ഹൈന്ദവ ആചാരങ്ങളിലും കറുത്തവാവ് പിതൃതർപ്പണത്തിന് ഏറ്റവും അനുയോജ്യമായ ദിനമായി കരുതപ്പെടുന്നു. അന്തരിച്ച പൂർവ്വികർക്ക് ജലവും തിലവും (എള്ള്) അർപ്പിച്ച് തർപ്പണം ചെയ്യുന്നത് അവരുടെ ആത്മാവിന് ശാന്തി നൽകുമെന്നാണ് വിശ്വാസം.
കർക്കടക വാവ്: മലയാള മാസമായ കർക്കടകത്തിലെ കറുത്തവാവ് 'കർക്കടക വാവ്' എന്ന പേരിൽ അറിയപ്പെടുന്നു. കേരളത്തിൽ ഏറ്റവും പ്രാധാന്യത്തോടെ പിതൃതർപ്പണം നടക്കുന്നത് ഈ ദിവസമാണ്. ആലുവ മണപ്പുറം, തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം, തിരുനെല്ലി തുടങ്ങിയ തീർത്ഥകേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് വാവുബലി അർപ്പിക്കാൻ എത്താറുള്ളത്.
പ്രകൃതിയുടെ സ്വാഭാവികമായ മാറ്റങ്ങളുടെയും, പൂർവ്വികരെ ഓർമ്മിക്കാനുള്ള അവസരത്തിന്റെയും പ്രതീകമാണ് കറുത്തവാവ്. എന്നാൽ സംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ വിലങ്ങൻ കുന്നിന് കറുത്തവാവുമായി അഭേദ്യമായ ബന്ധമുണ്ട്. വർഷങ്ങൾക്ക് മുൻപ് ചരലും പാറക്കല്ലുകളും കൊണ്ട് മൂടിയ ഒരു മൊട്ടക്കുന്ന് മനുഷ്യനിർമ്മിത വ ന സങ്കേതമായി മാറ്റിയത് കർക്കിടത്തിലെ കറുത്തവാവ് ദിനങ്ങളിലാണ്.2008 മുതൽ 2018 വരെ എല്ലാ കർക്കിടക വാവ് ദിനങ്ങളിലും തൃശ്ശൂരിലെ സാമൂഹിക സാംസ്ക്കാരിക, സാഹിത്യ, രാഷ്ട്രീയ, നായകര കടക്കം ആ ബാലവൃദ്ധം ജനങ്ങൾ കുന്നിന് മുകളിൽ തീർത്ഥാടകരെപ്പോലെ വരികയായിരുന്നു. ഒരു മരം നടാൻ, 2008 ആഗസ്റ്റ് ഒന്നിന് കർക്കിടക വാവ് ദിനത്തിൽ സുകുമാർ അഴീക്കോട് ഒരു അശോകമരം നട്ടു കൊണ്ട് തുടക്കം കുറിച്ച അശോകമരം പദ്ധതി, വിലങ്ങൻ കുന്നിനെ സംരക്ഷിച്ചു നിർത്തണമെന്ന സാധാരണ ജനങ്ങളുടെ ഇച്ഛാശക്തിയും വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് പ്രവർത്തകരും, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സി.എ, കൃഷ്ണൻ നേതൃത്വം കൊടുത്ത അശോകവനം പദ്ധതിയും കൈകോർത്ത് നടപ്പിലാക്കുകയായിരുന്നു. ഔഷധിയും ഔഷധ സസ്യ ബോർഡും ആവശ്യമായ മരത്തൈകൾ നല്കി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അടാട്ട് ഗ്രാമപഞ്ചായത്തും സർവാത്മനാ സഹകരിച്ചു. അങ്ങിനെ മൊട്ടക്കുന്നിൽ ചന്ദനം, രക്തചന്ദനം, നിർമാതളം, നീർമരുത്, ഏഴിലം പാല, കൂവളം, ആര്യവേപ്പ്, കുമിഴ്, പതിമുഖം, വേങ്ങ, പ്ലാശ്, ഇലിപ്പ ,പല കപ്പയ്യാനി, ചെമ്മരം, പാതിരി ,കുടകപ്പാല, ദന്തപ്പാല, ലക്ഷ്മി തരു, തെങ്ങ്, പ്ലാവ്,തുടങ്ങി വിവിധയിനം മരങ്ങൾ വിലങ്ങൻ കുന്നിൽ സമർപ്പിച്ചു.ആദ്യകാലങ്ങളിൽ മരങ്ങളെ സ്വീകരിക്കാൻ കുന്നുമടി കാണിച്ചിരുന്നുവെന്ന് അന്നത്തെ ട്രെക്കേഴ്സ് പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. പ്രഭാത നടത്തക്കാരായ ട്രെക്കേഴ്സ് പ്രവർത്തകർ കുപ്പിവെള്ളവും ടാങ്കറിൽ വെള്ളമെത്തിച്ചുമാണ് മരത്തെകളെ സംരക്ഷിച്ചത്.ആദ്യവർഷങ്ങളിൽ എൺപത് ശതമാനം മരത്തെകളും കുന്ന് നിരസിച്ചെങ്കിലും നിരാശരാകാതെ വിണ്ടും ചെടികൾ വെച്ചുപിടിപ്പിച്ചു നാടിന് വേണ്ടി ജീവിച്ചു മരിച്ചവരുടെയെല്ലാം പേരിൽ മരത്തെകൾ വെച്ചുപിടിപ്പിച്ചു.പരിപാലിച്ചു. പിന്മാറ്റമില്ലാത്ത കഠിന പ്രയത്നത്തിലൂടെ 2008 മുതൽ 2018 വരെ മരത്തെകൾ വെച്ചുപിടിപ്പിക്കുന്ന പരിപാടി തുടർന്നു. മൊട്ടക്കുന്നായ വിലങ്ങൻമരങ്ങൾ നിറഞ്ഞ തോടെ പക്ഷികളും ശലഭങ്ങളും മറ്റ് ചെറു ജിവികളും അന്തേവാസികളായെത്തി.എന്നാൽ മാറി മാറി വരുന്ന സർക്കാരുകൾ കുന്നിൻ്റെ വികസന കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടില്ല എന്നതാണ് സത്യം തൃശ്ശൂരിലെ പ്രധാന ടൂറിസ്റ്റ് സങ്കേതമായിട്ടു പോലും പൊട്ടിപൊളിഞ്ഞ റോഡ് നന്നാക്കാൻ നടപടി ഇതുവരെ എടുത്തിട്ടില്ല മണ്ണുമാന്തിയും കുന്നിനെ പിളർത്തിയം കോൺക്രീറ്റ് നിറച്ചുള്ള നിർമാണ പ്രവർത്തികൾ ആസൂത്രണം ചെയ്യുന്നുവെന്നറിയുന്നു. ജൈവസമ്പത്തിൻ്റെ കലവറയായ തൃശ്ശൂരിലെ ഓക്സിജൻ കലവറയായ വിലങ്ങനെ മറ്റൊരു മുണ്ടക്കൈ ആക്കാതിരിക്കാൻ പ്രകൃതിയെ സ്നേഹിക്കുന്ന, കുന്നിനെ സ്നേഹിക്കുന്നവർ ജാഗരൂകരാവണം.
ശശി കളരിയേൽ
Comments