തമിഴ് ഞങ്ങൾക്ക് ജീവനാഡിയും വികാരവും': വന്ദേമാതരത്തിന് മുൻപ് 'തമിഴ് തായ് വാഴ്ത്ത്' നിർബന്ധമാക്കി തമിഴ്‌നാട് നിയമസഭ
Editors Pick
August 10, 2026 | 09:51 AM
സംസ്ഥാനത്തെ സർക്കാർ ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യവും ‘വന്ദേമാതരം’ അതിനുശേഷവും മാത്രമേ ആലപിക്കാവൂ എന്ന് വ്യക്തമാക്കിയിരിക്കുന്നു. തമിഴ്‌നാട് നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കിയത് . കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദേശത്തിനെതിരെയാണ് സംസ്ഥാന സർക്കാർ ഈ പ്രമേയം കൊണ്ടുവന്നത്.
മുഖ്യമന്ത്രി വിജയ്യുടെ വൈകാരികമായ പ്രസംഗത്തോടെയാണ് പ്രമേയ അവതരണം നടന്നിരിക്കുന്നത് . “തമിഴ്‌നാടിന്റെ സാംസ്‌കാരിക ഭാഷാ അവകാശങ്ങൾ ആർക്കും അടിയറവ് വയ്ക്കില്ല. നമുക്ക് തമിഴ് കേവലമൊരു ഭാഷയല്ല, മറിച്ച് ജീവനാഡിയും വികാരവുമാണ്. അമ്മയെപ്പോലെ ശുദ്ധവും മഹത്തരവുമാണ് മാതൃഭാഷ. തമിഴെന്നാൽ അഭിമാനവും അധികാരവുമാണ്. സംസ്ഥാനത്തെ ഔദ്യോഗിക ചടങ്ങുകളിൽ തമിഴ് തായ് വാഴ്ത്തിനാണ് ഒന്നാംസ്ഥാനം” – പ്രമേയത്തെ പിന്തുണച്ച് വിജയ് വ്യക്തമാക്കിയത് . ഭരണകക്ഷിയായ ഡിഎംകെയും പ്രതിപക്ഷമായ എഐഎഡിഎംകെയും പ്രമേയത്തെ പിന്തുണച്ചതോടെ ഗവർണർ പ്രമേയം അംഗീകരിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്.
Comments