എന്റെ ഡിഗ്രി വ്യാജമാണെന്ന് ആരോപിച്ച് BJP ഖരഗ്പൂർ IITയിൽ RTF ഫയൽ ചെയ്തപ്പോൾ ഞാൻ മാർക്ക് ലിസ്റ്റും റാങ്കും ഡിഗ്രി സർട്ടീഫിക്കറ്റിന്റെ പകർപ്പും നൽകി; മോദിയുടെ ഡിഗ്രി രേഖകൾ ആവശ്യപ്പെട്ടപ്പോൾ എനിക്കെതിരെ കേസെടുത്തു. പ്രധാനമന്ത്രി പഠിച്ചെന്ന് പറയുന്ന സർവകലാശാല
Editors Pick
August 10, 2026 | 06:58 AM
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വീണ്ടും ചർച്ചയാക്കി ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പ്രമുഖ പോഡ്കാസ്റ്റർ ശ്യാം മീര സിങ് നടത്തിയ അഭിമുഖത്തിലാണ് കെജ്രിവാൾ വിഷയം ഉയർത്തി കാട്ടിയത് .ഐ.ഐ.ടി ഖരഗ്‌പൂരിൽനിന്നുള്ള തന്റെ ബിരുദ വിവരങ്ങൾ ചോദിച്ചപ്പോൾ ബി.ജെ.പിക്ക് എല്ലാ വിവരങ്ങളും ഞാൻ തയ്യാറായപ്പോൾ, പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ ആർ.ടി.ഐ വഴി അന്വേഷിച്ചപ്പോൾ തനിക്കെതിരെ ക്രിമിനൽ കേസെടുക്കുകയാണ് ഉണ്ടായതെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തിയിരിക്കുന്നത്
അഭിമുഖത്തിൽ ഐ.ഐ.ടി പ്രവേശന പരീക്ഷയും തന്റെ ബിരുദ വിവരങ്ങളും കെജ്രിവാൾ വിശദീകരിക്കുന്നുണ്ട്. കഠിനാധ്വാനം ചെയ്താണ് താൻ ഐ.ഐ.ടി എൻട്രൻസ് പരീക്ഷ പാസ്സായതെന്നും ഓൾ ഇന്ത്യ തലത്തിൽ 563-ാം റാങ്ക് സ്വന്തമാക്കിയാണ് ബിരുദ പഠനം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞത് . എൻ്റെ ബിരുദം വ്യാജമാണെന്ന് ആരോപിച്ച് ബി.ജെ.പി ഐ.ഐ.ടി ഖരഗ്‌പൂരിൽ വിവരാവകാശ അപേക്ഷ നൽകിയിരുന്നു. ഐ.ഐ.ടി അധികൃതർ ചോദിച്ചപ്പോൾ ഓരോ സെമസ്റ്ററിലെയും മാർക്ക് ലിസ്റ്റുകളും റാങ്കും ഡിഗ്രി സർട്ടിഫിക്കറ്റിന്റെ പകർപ്പും പൂർണമായി കൈമാറാൻ താൻ സമ്മതം നൽകുകയായിരുന്നുവെന്ന് കെജ്രിവാൾ വ്യക്തമാക്കിയത്.
തന്റെ ബിരുദ വിവരങ്ങൾ ബി.ജെ.പിക്ക് കൈമാറിയതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഗുജറാത്തിൽ തനിക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് രജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായതെന്ന് കെജ്രിവാൾ ചൂണ്ടിക്കാട്ടിരിക്കുന്നത് . "ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഏതെങ്കിലും ഒരു സർവകലാശാലയിൽ പഠിച്ചിട്ടുണ്ടെങ്കിൽ ആ സ്ഥാപനം അതോർത്ത് അഭിമാനിക്കും. തങ്ങളുടെ ഉന്നതനായ പൂർവവിദ്യാർത്ഥിയെ അവർ വാർഷിക ചടങ്ങുകൾക്കും ബിരുദദാന ചടങ്ങുകൾക്കും ക്ഷണിക്കും. കെജ്രിവാൾ തങ്ങളുടെ പൂർവ വിദ്യാർത്ഥിയാണെന്ന് പറയുന്നതിൽ ഐ.ഐ.ടി ഖരഗ്‌പൂർ അഭിമാനിക്കുന്നു. എന്നാൽ, ഇവിടെ പ്രധാനമന്ത്രിയുടെ ഡിഗ്രി രേഖകൾ ഒളിച്ചുവക്കുകയാണ് ചെയ്യുന്നത്."- അരവിന്ദ് കെജ്രിവാൾ ചൂണ്ടിക്കാട്ടിയത്.
2016-ൽ അരവിന്ദ് കെജ്രിവാളും മറ്റ് പ്രതിപക്ഷ നേതാക്കളും നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആവശ്യപ്പെട്ടതോടെയാണ് വിവാദം ആരംഭിക്കുന്നത്. 1978-ൽ ഡൽഹി സർവകലാശാലയിൽനിന്ന് കറസ്‌പോണ്ടൻസ് വഴി ബി.എ ബിരുദവും, 1983-ൽ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് എം.എ ബിരുദവും പ്രധാനമന്ത്രി നേടിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരങ്ങൾ. പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് കേന്ദ്ര വിവരവാകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നെങ്കിലും, പിന്നീട് ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും കെജ്രിവാളിന് പിഴ ചുമത്തുകയും ചെയ്തത്. സർവകലാശാലയുടെ പ്രതിച്ഛായ തകർത്തുവെന്ന് ആരോപിച്ച് ഗുജറാത്ത് സർവകലാശാല നൽകിയ കേസ് നിലവിൽ വിചാരണയിലാണ്.
പൊതുപ്രവർത്തകരുടെ വ്യക്തിപരമായ വിവരങ്ങൾ പുറത്തുവിടുന്നത് ഒഴിവാക്കുന്ന വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും കോടതികൾ ഈ ആർ.ടി.ഐ അപേക്ഷകൾ തള്ളിയിട്ടുള്ളത്. അതേസമയം, ബി.ജെ.പി നേതാക്കൾ മുൻപ് വാർത്താസമ്മേളനം വിളിച്ച് പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പരസ്യമായി പ്രദർശിപ്പിച്ചിരുന്നത്.
Comments