മോഷ്ടാക്കളെ ഭയന്ന് 5 ലക്ഷം പാടത്ത് കുഴിച്ചിട്ടു, വിവരം കുടുംബത്തിൽ നിന്നും ഒളിച്ചു; ഒടുവിൽ പണം ചിതലെടുത്ത് നശിച്ച നിലയിൽ!
Editors Pick
August 10, 2026 | 06:45 AM
പണം മോഷ്ടിക്കപ്പെടുകയോ കുടുംബാംഗങ്ങൾ ചെലവാക്കുകയോ ചെയ്യുമെന്ന ഭയത്താൽ പാടത്ത് കുഴിച്ചിട്ട അഞ്ചു ലക്ഷം രൂപ ചിതലെടുത്ത് പൂർണമായും നശിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത് . രാജസ്ഥാനിലെ പുതിയ ജില്ലയായ ബാലോത്രയിലെ പച്പദ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന നേവായ് ഗ്രാമത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.
പാടത്ത് വീടുപണിക്കായി മാറ്റിവച്ചിരുന്ന തുക ഒളിപ്പിച്ചുവെച്ച സ്ഥലം മറന്നുപോയതാണ് കർഷകന് വലിയ സാമ്പത്തിക നഷ്ടം വരുത്തിവച്ചിരിക്കുന്നത് .
ഗ്രാമവാസിയായ മാംഗിലാൽ മേഘ്‌വാൾ എന്ന കർഷകനാണ് ഒരു വർഷം മുൻപ് ചെയ്ത ഒരു അബദ്ധത്തിൽ തൻ്റെ ജീവിത സമ്പാദ്യം മുഴുവൻ നഷ്ടമായത്. ഏകദേശം ഒരു വർഷം മുൻപാണ് മാംഗിലാൽ തന്റെ ഉടമസ്ഥതയിലുള്ള ഒരു പ്ലോട്ട് അഞ്ചു ലക്ഷം രൂപയ്ക്ക് വിറ്റത്. തൻ്റെ കൃഷിഭൂമിയിൽ ഒരു മുറി പണിയാനാണ് ഈ തുക ഉപയോഗിക്കാൻ ഇദ്ദേഹം പദ്ധതിയിട്ടിരുന്നത്. എന്നാൽ, പണം വീട്ടിൽ വച്ചാൽ മോഷണം പോകുമെന്നോ അല്ലെങ്കിൽ കുടുംബാംഗങ്ങൾ ചെലവാക്കി കളയുമെന്നോ മാംഗിലാൽ ഭയന്നിരുന്നു.
മദ്യപാന ശീലവും മറവിരോഗവുമുള്ള മാംഗിലാൽ, കുടുംബത്തോട് പോലും പറയാതെ ഒരു രാത്രിയിൽ പണം മുഴുവൻ പ്ലാസ്റ്റിക് കവറിലാക്കി പാടത്ത് ആഴത്തിൽ കുഴിച്ചിടുകയായിരുന്നു.
"പണം സുരക്ഷിതമായിരിക്കുമെന്ന കരുതലിലാണ് പാടത്ത് കുഴിച്ചിട്ടത്. എന്നാൽ വീടുപണി ആരംഭിക്കാൻ സമയം വന്നപ്പോൾ ഏത് സ്ഥലത്താണ് കുഴിച്ചിട്ടതെന്ന് എനിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. ഏക്കറുകൾ വരുന്ന പാടത്ത് ദിവസങ്ങളോളം ഞാൻ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്തിയില്ല."-മാംഗിലാൽ മേഘ്‌വാൾ സങ്കടത്തോടെ പറഞ്ഞത്.
സ്ഥലം ഓർത്തെടുക്കാൻ കഴിയാതെ വന്നതോടെ മാംഗിലാൽ ഭാര്യയോടും മക്കളോടും കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. ആദ്യം വിശ്വസിച്ചില്ലെങ്കിലും കുടുംബം മുഴുവൻ പാടത്ത് തിരച്ചിൽ നടത്തിയെങ്കിലും കവർ കണ്ടെത്താനായില്ല. തുടർന്ന് ഇവർ പ്രത്യാശ കൈവിട്ട് ശ്രമം ഉപേക്ഷിച്ചത്.
എന്നാൽ, മഴ പെയ്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം പാടത്ത് വിത്തുവിതയ്ക്കുന്നതിനായി ട്രാക്ടർ ഉപയോഗിച്ച് മണ്ണ് ഉഴുതുമറിച്ചിരുന്നു. രാത്രി സമയത്താണ് ട്രാക്ടർ റണ്ണർ വഴി മണ്ണിൽ കുടുങ്ങിക്കിടന്ന പ്ലാസ്റ്റിക് കവർ പുറത്തേക്ക് വന്നത്. തൊട്ടടുത്ത ദിവസം രാവിലെ മാംഗിലാലിന്റെ ഭാര്യയും മകനും പാടത്തിന് ചുറ്റുമുള്ള വേലി നന്നാക്കാൻ എത്തിയപ്പോഴാണ് കീറിപ്പറിഞ്ഞ നിലയിൽ പ്ലാസ്റ്റിക് കവർ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്.
കവർ തുറന്നുനോക്കിയ അവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. 500 രൂപയുടെ നോട്ടുകൾ ചിതൽ തിന്ന് കഷണങ്ങളായും പൊടിയായും മാറിയിരുന്നു.
നോട്ടുകളുടെ അവശിഷ്ടങ്ങൾ ശേഖരിച്ച് കുടുംബം ഉടൻ തന്നെ പച്പദ്രയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയെ സമീപിച്ചു. എന്നാൽ, നോട്ടുകളുടെ ദയനീയ അവസ്ഥ കണക്കിലെടുത്ത് ബാങ്ക് അധികൃതർ ഇവ സ്വീകരിക്കാൻ വിസമ്മതിച്ചു. തുടർന്ന് ബാലോത്രയിലെ പ്രധാന ശാഖയിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
സീരിയൽ നമ്പറുകളും ഗവർണറുടെ ഒപ്പും പൂർണമായി വ്യക്തമായ നോട്ടുകൾ ഉണ്ടെങ്കിൽ ജയ്പൂരിലെ റിസർവ് ബാങ്ക് ഓഫീസിലെത്തിച്ചാൽ മാറ്റിനൽകാൻ സാധ്യതയുണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചിരിക്കുന്നത്.
Comments