Sunday, September 06, 2026
News99 Kerala

മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന് ജാഗ്രതക്കുറവുണ്ടായി; ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Logo
Editors Pick August 08, 2026 | 09:36 AM
News Image
സംസ്ഥാനത്തുണ്ടായ രൂക്ഷമായ മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിലും മുൻകരുതൽ നടപടികളിലും ഗുരുതര വീഴ്ചകൾ സംഭവിച്ചതായി വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചിരിക്കുന്നത് . ദുരന്തമുഖത്ത് ഒറ്റക്കെട്ടായി നിലനിൽക്കേണ്ട സമയമാണിതെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ വീഴ്ചകൾ ചൂണ്ടിക്കാണിക്കാതിരിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർതിരിക്കുന്നത്.

ശക്തമായ മഴ പെയ്ത ശേഷമാണ് മുന്നറിയിപ്പുകൾ നൽകിയതെന്നും പത്തനംതിട്ട റാന്നിയിൽ മുൻകൂട്ടി അറിയിപ്പില്ലാതെ മൂഴിയാർ ഡാം തുറന്നതാണ് വലിയ വെള്ളക്കെട്ടിന് ഇടയാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നത് . ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസർ ആംബുലൻസ് പോലും ഒരുക്കാതെ കൊണ്ടുപോയത് വലിയ അനാദരവും വീഴ്ചയുമാണ്. കടലിൽ കാണാതായവർക്കായി ഹെലികോപ്റ്റർ മാർഗം തിരച്ചിൽ നടത്താൻ തയ്യാറായില്ലെന്നും മന്ത്രിമാരുടെ സന്ദർശനമില്ലായ്മയിൽ ജനങ്ങൾക്ക് പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.