Saturday, September 05, 2026
News99 Kerala

ഫ്രൈഡ് ചിക്കനിൽ 'കോണ്ടം'; പോപ്പെയ്സിനെതിരെ 14 കോടിയുടെ നഷ്ടപരിഹാര കേസുമായി അമേരിക്കൻ ദമ്പതികൾ

Logo
Editors Pick August 08, 2026 | 09:24 AM
News Image
അമേരിക്കയിലെ ടെക്സാസിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റ് ശൃംഖലയായ പോപ്പെയ്സിനെതിരെ കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഓർഡർ ചെയ്ത ഫ്രൈഡ് ചിക്കനിൽ കോണ്ടം പോലെയുള്ള വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിൻ ഹോവാർഡ്, ഡാനിയേൽ മക്കിന്നൺ എന്നീ ദമ്പതികൾ 1.5 ദശലക്ഷം ഡോളർ (ഏകദേശം 14 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്ക് ഒരുങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ 25-ന് ഹൂസ്റ്റണിലെ സൗത്ത് സാം ഹ്യൂസ്റ്റൺ പാർക്ക്‌വേ വെസ്റ്റിലുള്ള പോപ്പെയ്സ് ഔട്ട്‌ലെറ്റിൽ നിന്നും ഇവർ കുടുംബസമേതം കഴിക്കാനായി വാങ്ങിയ ഫ്രൈഡ് ചിക്കനിലാണ് കാഴ്ചയിൽ കോണ്ടത്തിന് സമാനമായ വസ്തു കണ്ടെത്തിയിരിക്കുന്നത് . ഈ സംഭവം തങ്ങളിൽ കടുത്ത മാനസികാഘാതവും ആരോഗ്യഭീതിയും ഉണ്ടാക്കിയെന്നും, മലിനമായ ഈ വസ്തു ഉൾപ്പെട്ട ഭക്ഷണം കഴിച്ചതിലൂടെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നതായും ദമ്പതികൾ ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

ഭക്ഷണത്തിൽ നിന്നും ഈ വസ്തു ലഭിച്ച ഉടൻ തന്നെ റെസ്റ്റോറന്റിൽ തിരിച്ചെത്തി വിവരമറിയിച്ചെങ്കിലും ജീവനക്കാരുടെ ഭാഗത്ത് നിന്നും കടുത്ത അനാസ്ഥയാണ് ഉണ്ടായതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിരിക്കുന്നത്. പരാതി ഗൗരവമായി എടുക്കാതിരുന്ന ജീവനക്കാർ തങ്ങളെ പരിഹസിച്ചെന്നും, പുതിയ ചിക്കൻ നൽകി പ്രശ്നം ഒതുക്കാനാണ് മാനേജ്‌മെൻ്റ് ശ്രമിച്ചതെന്നും ദമ്പതികൾ ആരോപിക്കുന്നത് . നിരന്തരം ആവശ്യപ്പെട്ടതിന് ശേഷം മാത്രമാണ് നൽകിയ പണം തിരികെ നൽകാൻ പോലും റെസ്റ്റോറന്റ് തയ്യാറായത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്നും ജീവനക്കാർക്ക് കൃത്യമായ പരിശീലനമോ മേൽനോട്ടമോ നൽകുന്നതിൽ ഫ്രാഞ്ചൈസി പരാജയപ്പെട്ടുവെന്നും പരാതിയിൽ വ്യക്തമാക്കുന്നത്.

സംഭവത്തിൽ പ്രാദേശിക ഫ്രാഞ്ചൈസി ഓപ്പറേറ്ററായ ആമാന ബിസിനസ്സസിനൊപ്പം മാതൃകമ്പനികളായ പോപ്പെയ്സ് ലൂസിയാന കിച്ചൺ, ബർഗർ കിംഗ്, ബ്രാൻഡ്സ് ഇന്റർനാഷണൽ എന്നിവരെയും ദമ്പതികൾ പ്രതിചേർത്തിക്കുന്നു. ശാരീരിക അസ്വസ്ഥതകൾ, മാനസിക ആഘാതം, ഭാവിയിലുണ്ടായേക്കാവുന്ന ചികിത്സാ ചെലവുകൾ, മറ്റ് സാമ്പത്തിക നഷ്ടങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് 14 കോടിയുടെ വമ്പൻ നഷ്ടപരിഹാരം ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ സംഭവത്തിൽ കമ്പനിയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. നിയമനടപടികൾ പൂർത്തിയായ ശേഷം മാത്രമേ കൂടുതൽ വസ്തുതകൾ വ്യക്തമാകുകയുള്ളൂ.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.