Saturday, September 05, 2026
News99 Kerala

വിജയ്‌ക്കെതിരായ വിവാഹമോചന ഹർജി ഭാര്യ സംഗീത പിൻവലിച്ചു: നടപടികൾ അവസാനിപ്പിച്ച് കോടതി

Logo
Editors Pick August 08, 2026 | 06:09 AM
News Image
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ്ക്കെതിരെ നൽകിയ വിവാഹമോചന ഹർജി ഭാര്യ സംഗീത സൊർണലിംഗം പിൻവലിച്ചത്. ചെങ്കൽപട്ട് ജില്ലാ കോടതിയിലാണ് ഈ വർഷം ആദ്യവാരം 1954-ലെ പ്രത്യേക വിവാഹ നിയമപ്രകാരം സംഗീത വിവാഹമോചനവും ജീവനാംശവും ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തിരുന്നു.

വിവാഹമോചനത്തിന് പുറമെ, കേസ് പൂർണ്ണമായി തീർപ്പാക്കുന്നത് വരെ നിലവിലെ വീട്ടിൽ താമസിക്കാനുള്ള അവകാശം അല്ലെങ്കിൽ പകരം താമസസൗകര്യം, വിജയ്‍യുടെ വരുമാനത്തിന് അനുയോജ്യമായ സ്ഥിരമായ ജീവനാംശം എന്നിവയും സംഗീത ഹർജിയിൽ ആവശ്യപ്പെട്ടിരിരിക്കുന്നത്.

ഒരു പ്രമുഖ നടിയുമായി വിജയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു സംഗീത കോടതിയെ സമീപിച്ചത്. എന്നാൽ വെള്ളിയാഴ്ച ഹർജി പിൻവലിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നത് . ഇതോടെ കോടതി നടപടികൾ ഒന്നുമില്ലാതെ കേസ് അവസാനിചത്. വീഡിയോ കോൺഫറൻസ് വഴിയാണ് സംഗീത തന്റെ തീരുമാനം കോടതിയെ അറിയിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഇവർ ഈ തീരുമാനമെടുത്തത് എന്ന കാര്യം വ്യക്തമല്ല. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശവും തെരഞ്ഞെടുപ്പ് വിജയവും കാരണം ഈ കേസിന് വൻ മാധ്യമശ്രദ്ധയാണ് ലഭിച്ചിരുന്നു.

1998 ജൂലൈ 10-നാണ് യുകെയിൽ വെച്ച് ഇരുവരുടെയും വിവാഹ രജിസ്ട്രേഷൻ നടന്ന്നിരിക്കുന്നത്. തുടർന്ന് 1999 ഓഗസ്റ്റ് 25-ന് ചെന്നൈയിൽ വെച്ച് ഹിന്ദു ആചാരപ്രകാരം വിവാഹ ചടങ്ങുകൾ നടത്തിയത്. സംഗീതയുമായുള്ള ദാമ്പത്യത്തിൽ വിജയ്ക്ക് രണ്ട് മക്കളുണ്ട്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.