Saturday, October 24, 2026
News99 Kerala

അർജുൻ ആയങ്കിക്കായി തൃശൂരിൽ വ്യാപക തിരച്ചിൽ: അടിയന്തര സാഹചര്യത്തിൽ വെടിവയ്ക്കാൻ പൊലീസിന് നിർദേശം; സഹോദരനടക്കം മൂന്നുപേർ കസ്റ്റഡിയിൽ

Logo
Editors Pick August 08, 2026 | 06:02 AM
News Image
ആഭ്യന്തര മന്ത്രിക്കും പോലീസിനും എതിരെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യ വെല്ലുവിളി നടത്തി ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കണ്ടെത്താൻ തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസിന്റെ വ്യാപക തിരച്ചിൽ നടക്കുന്നു . അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരെയും സഹോദരൻ അഖിലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിയിരിക്കുന്നു. അതിനിടെ, അടിയന്തര സാഹചര്യമുണ്ടായാൽ വെടിവയ്ക്കാൻ പോലീസിന് നിർദേശം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അർജുന്റെ സഹോദരൻ അഖിലിനെ തൃശൂർ തെക്കേക്കാട് മൈതാനം പരിസരത്തുനിന്ന് തൃശൂർ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തരിക്കുന്നത്. ഇയാളെ നിലവിൽ തൃശൂർ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടാതെ, അർജുന് ഒളിത്താവളമൊരുക്കുകയും യാത്രാസൗകര്യങ്ങൾ ചെയ്തുനൽകുകയും ചെയ്ത രണ്ട് കണ്ണൂർ സ്വദേശികളെ മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നു.

അർജുൻ ആയങ്കി സഞ്ചരിച്ചിരുന്ന കാർ പാലിയേക്കര ടോൾ പ്ലാസ കടന്നുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. അർജുന്റെ ഫോൺ ലൊക്കേഷൻ തൃശൂരിൽ കാണിച്ചതിനെ തുടർന്ന് നഗരത്തിലെ നായ്ക്കനാൽ ജങ്ഷൻ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലും പ്രധാന റോഡുകളിലും പൊലീസ് വാഹനം തടഞ്ഞുനിർത്തി വ്യാപക പരിശോധന നടത്തിയത്. പൊലീസിനെ വെട്ടിക്കാൻ തൃശൂരിലെത്തിയ ശേഷം ഇയാൾ വാഹനം മാറി സഞ്ചരിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം ഉള്ളത് .

തിരച്ചിൽ പൊലീസ് ശക്തമാക്കിയ പശ്ചാത്തലത്തിൽ ഇയാൾ ഭീഷണി ഉയർത്തുകയോ അടിയന്തര സാഹചര്യങ്ങളുണ്ടാകുകയോ ചെയ്താൽ പ്രതിരോധത്തിനായി നിർണായക നടപടികളിലേക്ക് കടക്കാൻ പൊലീസിന് നിർദേശമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിയമവാഴ്ചയെ വെല്ലുവിളിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളെ പിടികൂടുന്നതിനിടെ ഉണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ സ്വയംരക്ഷയ്ക്കായി ആയുധം ഉപയോഗിക്കാൻ പൊലീസിന് നിയമപരമായ അധികാരമുണ്ട്.

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു