Saturday, September 05, 2026
News99 Kerala

വ്യക്തമായ കാരണങ്ങളില്ലാതെ ഭർതൃവീട്ടിൽനിന്ന് മാറിത്താമസിക്കാൻ ആവശ്യപ്പെടുന്നത് ക്രൂരത; ദമ്പതികൾക്ക് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു

Logo
Editors Pick August 07, 2026 | 09:31 AM
News Image
വ്യക്തമായ കാരണങ്ങളില്ലാതെ ഭർത്താവിന്റെ കുടുംബത്തിൽ നിന്നും മാറിത്താമസിക്കാൻ ഭാര്യ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്ന് വിലയിരുത്തി ഹൈക്കോടതി ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചത് . ഗൾഫിലുള്ള ഭർത്താവിനടുത്തേക്ക് മടങ്ങിയെത്തണമെങ്കിൽ താമസിക്കാൻ രണ്ട് മുറികളുള്ള പ്രത്യേക ഫ്ലാറ്റ് വേണമെന്ന് ഭാര്യ നിർബന്ധം പിടിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒൻപത് വർഷമായി ഇവർ അകന്നുകഴിയുകയായിരുന്നത്. ഈ കേസിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. കണ്ണൂർ കുടുംബക്കോടതി വിവാഹമോചനം നിഷേധിച്ചതിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ് ഇറക്കിയത് .

2015-ൽ ഹിന്ദു വിവാഹ നിയമപ്രകാരമാണ് ഇവർ വിവാഹിതരായത്. ഇലക്ട്രിക്കൽ എഞ്ചിനീയറായ ഭർത്താവിനൊപ്പം ഗൾഫിലായിരുന്നു വിവാഹശേഷം യുവതിയുടെ താമസം. ഭർത്താവിന്റെ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. പിന്നീട് ഗർഭിണിയായ സമയത്ത് നാട്ടിലേക്ക് മടങ്ങിയ യുവതി, പ്രസവശേഷം ഗൾഫിലേക്ക് തിരികെ പോകാൻ തയ്യാറായില്ല. ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പം ഇനി താമസിക്കാൻ കഴിയില്ലെന്നും, രണ്ട് മുറികളുള്ള പ്രത്യേക ഫ്ലാറ്റ് എടുത്തുനൽകിയാൽ മാത്രമേ മടങ്ങിവരികയുള്ളൂ എന്നും യുവതി ഭർത്താവിനെ അറിയിക്കുകയായിരുന്നത്. ഭർത്താവിന്റെ അമ്മയായിരുന്നു തങ്ങൾക്കിടയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് യുവതി കോടതിയിൽ മൊഴി നൽകിയിരിക്കുന്നത് . ഭർത്താവിന്റെ അമ്മയുമായി മാത്രമാണ് യുവതിക്ക് പ്രശ്നങ്ങളുള്ളതെന്നും മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ കുടുംബക്കോടതി നേരത്തെ വിവാഹമോചന ഹരജി തള്ളിയിരിക്കുന്നത്.

എന്നാൽ നാട്ടിലെത്തിയ ശേഷം ഭാര്യ തന്നോട് സംസാരിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നും, ഭാര്യാസഹോദരൻ വഴിയാണ് വിവരങ്ങൾ അറിഞ്ഞിരുന്നതെന്നും ഭർത്താവ് കോടതിയെ അറിയിച്ചത് . കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള പേരിടൽ ചടങ്ങോ മറ്റ് കാര്യങ്ങളോ തന്നെ അറിയിച്ചില്ലെന്നും ഭർത്താവ് പരാതിപ്പെട്ടു. ഇത് തെളിയിക്കുന്നതിനായി ഫോൺ സംഭാഷണങ്ങളുടെ രേഖകളും അദ്ദേഹം കോടതിയിൽ ഹാജരാക്കിയത്. ഭർത്താവ് ഉന്നയിച്ച ഈ ആരോപണങ്ങൾ നിഷേധിക്കാൻ ഭാര്യ തയ്യാറാകാത്ത സാഹചര്യവും, മതിയായ കാരണമില്ലാതെ ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്നും മാറിത്താമസിക്കാൻ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്ന വിലയിരുത്തലും കണക്കിലെടുത്താണ് ഹൈക്കോടതി വിവാഹമോചനം അനുവദിച്ച് ഉത്തരവാകിയത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.