ലഹരി ചോദ്യം ചെയ്തതിന് മർദ്ദനം; പൊയ്ത്തുംകടവിലെ നവവധുവിന്റെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം
Editors Pick
August 07, 2026 | 09:19 AM
പൊയ്ത്തുംകടവ് സ്വദേശി ഫാത്തിമത്തുൽ റിസ ജീവനൊടുക്കിയ സംഭവം ഭർത്താവ് ആസിഫിന്റെ കടുത്ത പീഡനം മൂലമെന്ന് ആരോപണവുമായി കുടുംബം രംഗത്തു. ഭർത്താവിന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ റിസയെ നിരന്തരം മർദ്ദിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് മകൾ ആത്മഹത്യ ചെയ്തതെന്നും കുടുംബം വ്യക്തമാക്കിയിരിക്കുന്നത് . സംഭവം നടന്നതിന് പിന്നാലെ കണ്ണൂർ കുടുക്കിമൊട്ട സ്വദേശിയായ ഭർത്താവ് ആസിഫ് വിദേശത്തേക്ക് കടന്നത് . കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസയെ സ്വന്തം വീടുകളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
ഈ വർഷം ജനുവരി എട്ടിനായിരുന്നു റിസയുടെയും ആസിഫിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടതു മുതൽ മകൾക്ക് മർദ്ദനമേറ്റിരുന്നതായി റിസയുടെ കുടുംബം ആരോപിക്കുന്നത് . ഏപ്രിൽ 11-ന് റിസ വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് പോയിരുന്നു. അവിടെ വച്ച് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് എം.ഡി.എം.എ ഉപയോഗിക്കുന്നത് എതിർത്തതാണ് അതിക്രമം രൂക്ഷമാകാൻ കാരണമായിരിക്കുന്നത്. മാർച്ച് മാസത്തിൽ ഭർത്താവിന്റെ വീട്ടിൽ വച്ച് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ റിസ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഭർത്താവിന്റെ വീട്ടുകാർ ഈ വിവരം അറിയിച്ചില്ലെന്നും റിസയുടെ കുടുംബം പറഞ്ഞത്. ഭർത്താവിന്റെ വീട്ടുകാരുടെ ഒത്താശയോടെയാണ് പീഡനങ്ങൾ നടന്നതെന്നാണ് ഉയർന്ന ആരോപണം .
Comments