Saturday, September 05, 2026
News99 Kerala

പാലക്കാട് ജില്ലയുടെ കായിക മുന്നേറ്റത്തിനു കുതിപ്പേകാൻ ലക്ഷ്യമിട്ട പാലക്കാട് ഇൻഡോർ സ്റ്റേഡിയം പണിതീരാതെ പാതിവഴിയിൽ

Logo
Editors Pick August 07, 2026 | 03:38 AM
News Image
16 വർഷം മുൻപു നിർമാണം ആരംഭിച്ച സ്റ്റേഡിയത്തിനു നിലവിൽ ബലക്ഷയം ഉണ്ടോയെന്നു പരിശോധിച്ച ശേഷമേ തുടർനിർമാണം ആരംഭിക്കാൻ കഴിയൂവെന്നു സ്റ്റേഡിയത്തിന്റെ നിർമാണച്ചുമതലയുള്ള കേരള സ്പോർട്സ് ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു. 2024ൽ കിഫ്ബിയിൽ നിന്ന് 14.5 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ നിർമാണം ആരംഭിക്കാനായിട്ടില്ല. സ്റ്റേഡിയത്തിന്റെ ബലം പരിശോധിക്കാനായി ഏജൻസികളിൽ നിന്നു ടെൻഡർ ക്ഷണിക്കേണ്ടതുണ്ട്. ഇതിന്റെ നടപടികൾ വൈകുന്നതാണു തടസ്സമെന്നാണ് അധികൃതരുടെ വിശദീകരണം. ജില്ലാ കലക്ടർ ചെയർമാനും ടി.ആർ.അജയൻ സെക്രട്ടറിയുമായ സൊസൈറ്റിക്കാണു സ്റ്റേഡിയത്തിന്റെ പരിപാലനച്ചുമതല.

2010 മേയ് മൂന്നിനാണു പാലക്കാട് ഗവ.വിക്ടോറിയ കോളജിനു സമീപം 2.44 ഏക്കറിൽ സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. പക്ഷേ, പലകാരണങ്ങളാൽ നിർമാണം നിലച്ചു. പദ്ധതിക്ക് അന്നത്തെ എംപി എം.ബി.രാജേഷ് 50 ലക്ഷം രൂപയും രാജ്യസഭാംഗം കെ.ഇ.ഇസ്മായിൽ 25 ലക്ഷം രൂപയും ജില്ലയിലെ എംഎൽഎമാർ ചേർന്ന് 65 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപയും അനുവദിച്ചു. പദ്ധതിയുടെ 60% പൂർത്തിയായെങ്കിലും ഫണ്ട് ഇല്ലാത്തതിനാൽ നിർമാണം മുടങ്ങി.

ബാസ്കറ്റ്ബോൾ, വോളിബോൾ, ബാഡ്മിന്റൻ, ചെസ്, ബേസ് ബോൾ, സ്ക്വാഷ്, ടേബിൾ ടെന്നിസ്, കബഡി, ഖോഖൊ, നെറ്റ് ബോൾ തുടങ്ങിയ ഇനങ്ങളിൽ പരിശീലനവും ടൂർണമെന്റുകളും നടത്താൻ കഴിയുന്ന വിധത്തിലായിരുന്നു നിർമാണം. 1,200 പേർക്ക് ഇരുന്നു കളി കാണാനുള്ള ഗാലറി, മൂന്നു നിലകളിലായി 40 കടമുറികൾ, കായികതാരങ്ങൾക്കും പരിശീലകർക്കും മറ്റും താമസിക്കാൻ 15 മുറികൾ, ഡോർമട്രികൾ, ഓഫിസ് തുടങ്ങി സൗകര്യങ്ങളോടെയായിരുന്നു പദ്ധതി.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.