ഇ. എം. ഇ. എ. സ്കൂളിൽ തുടക്കമായ ‘അക്ഷരമുദ്ര’ ക്ലബ്ബിന്റെ ലോഗോ പ്രകാശനം ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവും സ്കൂൾ വിദ്യാർത്ഥിയുമായ നവജ്യോത് പി. രവികുമാർ ഹെഡ്മിസ്ട്രസ് രോഹിണി കെ. എസ്. ലോഗോ നൽകി പ്രകാശനം നിർവഹിക്കുന്നു.
Editors Pick
August 02, 2026 | 07:20 AM
അക്ഷര മുദ്ര ക്ലബ്ബിന് തുടക്കമായി
കൊണ്ടോട്ടി: ഇ. എം. ഇ. എ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗശേഷി വികസിപ്പിക്കുന്നതിനും അവരുടെ രചനകളും കലാസൃഷ്ടികളും പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപീകരിച്ച ‘അക്ഷര മുദ്ര’ ക്ലബ്ബിന് തുടക്കമായി.
ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവും സ്കൂൾ വിദ്യാർത്ഥിയുമായ നവജ്യോത് പി. രവികുമാർ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പദ്ധതി വിദ്യാർത്ഥി കോർഡിനേറ്റർ സുബ്ഹാന കെ. പി. അധ്യക്ഷത വഹിച്ചു. അദ്വൈത് കെ. പദ്ധതി വിശദീകരിച്ചു.
ക്ലബ്ബിന്റെ ലോഗോ പ്രകാശനം ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവ് നവജ്യോത് പി. രവികുമാർ, ഹെഡ്മിസ്ട്രസ് രോഹിണി കെ. എസ്. എന്നിവർ ചേർന്ന് നിർവഹിച്ചു.
സ്റ്റാഫ് സെക്രട്ടറി സയ്യിദ് സമാൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം. അബ്ദുൽ ഖാദർ, എസ്. ആർ. ജി. കോർഡിനേറ്റർ എം. നഷീദ, കെ. എം. ഇസ്മായിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികളുടെ വായനയും എഴുത്തും സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കുന്നതിനായി ചർച്ചകൾ, പരിശീലനങ്ങൾ, വിവിധ മത്സരങ്ങൾ, കലാ-സാഹിത്യ പ്രദർശനങ്ങൾ, ഫെസ്റ്റുകൾ, പാനൽ ചർച്ചകൾ, പുസ്തക പരിചയപ്പെടുത്തൽ, ‘പുസ്തക വീട്’ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ‘അക്ഷര മുദ്ര’ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
Comments