Saturday, September 05, 2026
News99 Kerala

പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ ‘സ്പീക്ക് ഈസി’* *പെപ്പ് ടോക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിശീലന ക്ലാസ്

Logo
Editors Pick August 01, 2026 | 12:37 PM
News Image
കൊണ്ടോട്ടി: പരീക്ഷകളെ ആത്മവിശ്വാസത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂളിലെ ‘സ്പീക്ക് ഈസി, പെപ്പ് ടോക്ക് ക്ലബ്ബി’ന്റെ നേതൃത്വത്തിൽ പ്രത്യേക പരീക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ദുബായിലെ Metropolitan International School വിദ്യാർത്ഥിയും മോട്ടിവേഷൻ പരിശീലകയുമായ സവേര ഓടക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി കോർഡിനേറ്റർ ദേവന. എം. അധ്യക്ഷത വഹിച്ചു.


പരീക്ഷയ്ക്ക് മുമ്പുള്ള ദിവസങ്ങൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനൊപ്പം ആത്മവിശ്വാസം, ഏകാഗ്രത, സമയനിയന്ത്രണം, കൃത്യമായ പഠനരീതി എന്നിവയുടെ പ്രാധാന്യവും സവേര വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

വിദ്യാർത്ഥികളുടെ അക്കാദമിക മികവിനൊപ്പം വ്യക്തിത്വവികസനത്തിനും ആത്മവിശ്വാസത്തിനും പ്രാധാന്യം നൽകുന്ന ‘സ്പീക്ക് ഈസി’ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരവും പ്രചോദനാത്മകവുമായ ക്ലാസായി ഇത് മാറി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്നവർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.