Saturday, September 05, 2026
News99 Kerala

മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി

Logo
Editors Pick July 25, 2026 | 06:11 AM
News Image
ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ അധിക്ഷേപിച്ച മേജർ രവിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നു പ്ലസ് ടു വിദ്യാർത്ഥിനി. ആലപ്പുഴ സ്വദേശിനിയായ മാളവികയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത് . സമരത്തിൽ പങ്കെടുക്കുന്ന ആളുകൾ കള്ളുകുടിക്കാനും സൗജന്യമായി ഭക്ഷണം കഴിക്കാനും രാത്രികാലങ്ങളിൽ അക്രമങ്ങൾ കാണിക്കാനുമാണ് വരുന്നതെന്ന് മേജർ രവി ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചിരുന്നത് . ഈ അധിക്ഷേപത്തിനെതിരെയാണ് സമരത്തിൽ പങ്കാളിയായ മാളവിക നിയമനടപടിയുമായി മുന്നോട്ടു വന്നിരിക്കുന്നത്

വിവാദ വീഡിയോ അഞ്ച് ദിവസത്തിനുള്ളിൽ ഡിലീറ്റ് ചെയ്യണമെന്നും പരസ്യമായി ക്ഷമാപണം നടത്തുന്ന വീഡിയോ അപ്‌ലോഡ് ചെയ്യണമെന്നുമാണ് വക്കീൽ നോട്ടീസിലെ പ്രധാന ആവശ്യം ഉന്നയിക്കുന്നത് . അല്ലാത്തപക്ഷം പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ അപമാനശ്രമത്തിന് കേസ് ഫയൽ ചെയ്യുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നത്.

പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയ്ക്കും വിദ്യാർത്ഥികൾ നേരിടുന്ന അനീതികൾക്കുമെതിരെയാണ് താൻ അടക്കമുള്ളവർ അവിടെ സമാധാനപരമായി സമരം ചെയ്യുന്നതെന്ന് മാളവിക പറഞ്ഞത്. ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ ജാതിക്കോ വേണ്ടിയുള്ള സമരമല്ലെന്നും, സമരസ്ഥലത്ത് 90 ശതമാനത്തോളം വിദ്യാർത്ഥികളാണുള്ളതെന്നും പ്രദേശത്ത് കൃത്യമായ ശുചിത്വം പാലിക്കുന്നുണ്ടെന്നും മാളവിക ചൂണ്ടിക്കാട്ടിയത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.